Asianet News MalayalamAsianet News Malayalam

തൈര് കഴിക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കൂട്ടുമോ?

ലാക്റ്റിക് ആസിഡാണ് തൈരിനു കട്ടിയുള്ള ഘടന നല്‍കുന്നത്. ഫോസ്ഫറസ്, കാത്സ്യം എന്നിവയാല്‍ സമ്പുഷ്ടമായ തൈര് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. ഇത് ആര്‍ത്രൈറ്റിസ് തടയാനും സഹായിക്കുന്നു. 

Can curd increase cholesterol level
Author
First Published Aug 22, 2024, 11:08 AM IST | Last Updated Aug 22, 2024, 11:13 AM IST

ഇന്ത്യയിലെ മിക്ക വീടുകളിലും തൈര് ഒരു പ്രധാന വിഭവമാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയ തൈര് ഒരു മികച്ച പ്രോബയോട്ടിക് ആണ്.  ലാക്റ്റിക് ആസിഡാണ് തൈരിനു കട്ടിയുള്ള ഘടന നല്‍കുന്നത്. ഫോസ്ഫറസ്, കാത്സ്യം എന്നിവയാല്‍ സമ്പുഷ്ടമായ തൈര് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. ഇത് ആര്‍ത്രൈറ്റിസ് തടയാനും സഹായിക്കുന്നു. 

തൈരിലെ പ്രോബയോട്ടിക്‌സ് ദഹനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. ദിവസവും തൈര്  കഴിക്കുന്നത്  ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും അസിഡിറ്റിയെ തടയാനും നല്ലതാണ്. പ്രോബയോട്ടിക് ആയതിനാൽ, തൈരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇവ കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കും. 

തൈര് കഴിക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കൂട്ടുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. തൈരില്‍ ഫാറ്റ് കുറവാണ്. അതിനാല്‍ തന്നെ ഇവ എല്‍ഡിഎല്‍ കൊളസ്ട്രോളിന്‍റെ അളവിനെ കൂട്ടില്ല. കൂടാതെ പതിവായി തൈര് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും പല പഠനങ്ങളും പറയുന്നു.  തൈരിലെ പ്രോബയോട്ടിക് ഗുണങ്ങളാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.

കൂടാതെ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് തൈര്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. അങ്ങനെ ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനും തൈര് സഹായിക്കുന്നു. ദിവസവും തൈര് കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്കും നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. തൈര് കഴിക്കുന്നത് കലോറിയുടെ ഉപഭോഗം കുറയ്ക്കാനും സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാനും തൈര് സഹായിച്ചേക്കാം. ദിവസവും തൈര് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും തുമ്മല്‍, ജലദോഷം പോലെയുള്ള അലര്‍ജി രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും സഹായിക്കും. തൈര് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

Also read: തൈറോയ്‌ഡിനെ നിയന്ത്രിക്കാന്‍ ചെയ്യേണ്ട എട്ട് കാര്യങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios