ഇറാനെതിരായ യുഎസ് സൈനിക നടപടി തുടരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകി. ഇറാൻ ജനതയുടെ സ്വാതന്ത്ര്യമാണ് ലക്ഷ്യമെന്നും, കീഴടങ്ങുക അല്ലെങ്കിൽ മരണമെന്ന അന്ത്യശാസനം ട്രംപ് നൽകി
- Home
- News
- International News
- ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ മാർ എ ലാഗോയിലെത്തി ട്രംപ്, 'ഇറാൻ ജനതയുടെ സ്വാതന്ത്ര്യം ലക്ഷ്യം, സൈനിക നടപടി നീണ്ടുനിൽക്കും'
ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ മാർ എ ലാഗോയിലെത്തി ട്രംപ്, 'ഇറാൻ ജനതയുടെ സ്വാതന്ത്ര്യം ലക്ഷ്യം, സൈനിക നടപടി നീണ്ടുനിൽക്കും'

ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണം അമേരിക്കയുമായി ചേർന്നുള്ള സംയുക്ത ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധകളമാകുന്നു. അതിശക്ത തിരിച്ചടി തുടങ്ങിയ ഇറാൻ, മേഖലയിലെ യു എസ് സൈനിക താവളങ്ങളുള്ള കൂടുതൽ രാജ്യങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചു. ഇസ്രയേലിന് പിന്നാലെ ബഹ്റൈനിലും ഇറാൻ ആക്രമണം നടത്തി. ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു. മേഖലയിലെ എല്ലാ യു എസ്, ഇസ്രായേൽ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇസ്രയേലിന് പിന്നാലെ അയൽരാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്കും യുദ്ധം വ്യാപിക്കുന്നത് പശ്ചിമേഷ്യയെ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് മാറ്റുമെന്ന് ഉറപ്പാണ്.
Iran Israel US Conflict Malayalam News liveഇറാനെതിരായ ആക്രമണത്തിന് പിന്നാലെ മാർ എ ലാഗോയിലെത്തി ട്രംപ്, 'ഇറാൻ ജനതയുടെ സ്വാതന്ത്ര്യം ലക്ഷ്യം, സൈനിക നടപടി നീണ്ടുനിൽക്കും'
Iran Israel US Conflict Malayalam News liveഎങ്ങും നിലവിളി, കണ്ണീർ, സ്കൂളിൽ കൊല്ലപ്പെട്ടത് 40 പെൺകുട്ടികൾ; ലോകത്തെ നടുക്കി ഇറാനിലെ സ്കൂളിലേക്കുള്ള ഇസ്രയേൽ-അമേരിക്കൻ മിസൈൽ വർഷം
ഇറാനിലെ മിനാബിലുള്ള ഒരു സ്കൂളിന് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത മിസൈൽ ആക്രമണത്തിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു. ഹോർ മോസ് ഗൻ പ്രവിശ്യയിലെ എലമെന്ററി സ്കൂളിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ്റെ മുന്നറിയിപ്പ്
Iran Israel US Conflict Malayalam News live'അമേരിക്ക-ഇസ്രയേൽ മിസൈൽ പതിച്ചത് സ്കൂളിൽ, 5 പെൺകുട്ടികൾ കൊല്ലപ്പെട്ടു', തിരിച്ചടി കനക്കുമെന്നും ഇറാൻ; പശ്ചിമേഷ്യ യുദ്ധക്കളം, ഗൾഫിലേക്ക് പടർന്ന് യുദ്ധം
അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത മിസൈൽ ആക്രമണത്തിൽ തെക്കൻ ഇറാനിലെ ഒരു സ്കൂളിലെ അഞ്ച് വിദ്യാർഥിനികൾ കൊല്ലപ്പെട്ടു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു
Iran Israel US Conflict Malayalam News liveഅബുദാബിയിലും ഇറാന്‍റെ മിസൈൽ വർഷം, ഒരാൾ കൊല്ലപ്പെട്ടു; ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളിലേക്കെല്ലാം ആക്രമണം, വിമാന സർവീസ് നിലച്ചു
ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്‍റെ തിരിച്ചടിയിൽ യു എ ഇ തലസ്ഥാനമായ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചാണ് അപകടമുണ്ടായത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിലച്ചു
Iran Israel US Conflict Malayalam News liveഇറാന്‍- ഇസ്രയേല്‍ സംഘർഷം; അടിയന്തിരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ നോർക്കക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി
ഗൾഫ് രാജ്യങ്ങളിൽ കൂടെ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അടിയന്തിരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ മുഖ്യമന്ത്രി നോർക്കക്ക് നിർദ്ദേശം നൽകി.
Iran Israel US Conflict Malayalam News liveഗൾഫ് അശാന്തം; ഗൾഫ് രാജ്യങ്ങളെ ആക്രമിച്ച് ഇറാൻ, അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം, ആശങ്കയിൽ ഇന്ത്യ
ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ്റെ ആക്രമണം ഉണ്ടായത്. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി.
Iran Israel US Conflict Malayalam News liveഅമേരിക്കയെ ഞെട്ടിച്ച് അഞ്ചാം കപ്പൽ പടയ്ക്ക് നേരെ ഇറാന്‍റെ മിസൈൽ ആക്രമണം, ബഹ്റൈനിലെ യുഎസ് സൈനിക താവളത്തിൽ ഉഗ്ര സ്ഫോടനങ്ങൾ; യുദ്ധക്കളമാകുമോ പശ്ചിമേഷ്യ?
ഇസ്രയേലിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ഇറാൻ ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനം ലക്ഷ്യമിട്ട് ആക്രമണം നടത്തി. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, പശ്ചിമേഷ്യൻ മേഖല അതീവ ഗുരുതരമായ യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുകയാണ്
Iran Israel US Conflict Malayalam News liveമണിക്കൂറുകൾക്കുള്ളിൽ ഇറാന്‍റെ അതിശക്ത തിരിച്ചടി, ഇസ്രയേലിൽ മിസൈൽ വർഷം; ഇസ്രയേലിന്‍റെ സ്ഥിരീകരണം, പശ്ചിമേഷ്യയിൽ സമ്പൂർണ്ണ യുദ്ധഭീതി
ഇസ്രയേലിനെതിരെ മിസൈലുകൾ തൊടുത്ത് ഇറാൻ തിരിച്ചടി ആരംഭിച്ചു. ഇസ്രയേലിലെ വിവിധ നഗരങ്ങളിൽ മിസൈലുകൾ പതിച്ചതായി ഇസ്രയേൽ സേന സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആക്രമണം പശ്ചിമേഷ്യയിൽ ഒരു സമ്പൂർണ്ണ യുദ്ധത്തിനുള്ള ഭീതി വർദ്ധിപ്പിക്കുന്നു
Iran Israel US Conflict Malayalam News liveആദ്യ പ്രതികരണവുമായി ബെഞ്ചമിൻ നെതന്യാഹു, ഇറാനിലെ ഭീകര ഭരണകൂടം ലോകത്തിന് ഭീഷണി; ഇറാനിലെ ജനങ്ങൾക്ക് വ്യക്തമായ സന്ദേശം
പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇസ്രായേൽ ഇറാനിൽ അമേരിക്കൻ പിന്തുണയോടെ മിന്നലാക്രമണം നടത്തി. 'ഓപ്പറേഷൻ റോറിംഗ് ലയൺ' എന്ന് പേരിട്ട ഈ സൈനിക നടപടി, ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാനുള്ള നീക്കമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു.
Iran Israel US Conflict Malayalam News liveഇറാനിൽ ഇസ്രയേൽ ആക്രമണം; സുരക്ഷാനിർദേശങ്ങൾ പാലിക്കണം, ഇന്ത്യക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പ്
പൗരൻമാർ സുരക്ഷാനിർദേശങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. പൗരൻമാർ എവിടെയാണോ തങ്ങുന്നത് അവിടെ തുടരാനും ഇതുമായി ബന്ധപ്പെട്ട വാർത്തകൾ കാണാനുമാണ് എംബസി നിർദേശം നൽകിയിരിക്കുന്നത്.
Iran Israel US Conflict Malayalam News liveഇറാനെതിരായ ആക്രമണത്തിന് പിന്നാലെ ട്രംപിന്‍റെ ഞെട്ടിക്കുന്ന പ്രഖ്യാപനം, 'ആരംഭിച്ചത് വലിയ സൈനിക നടപടി'; 8 മിനിറ്റ് വീഡിയോ സന്ദേശവുമായി യുഎസ് പ്രസിഡന്‍റ്
ഇറാനിൽ അമേരിക്ക-ഇസ്രയേൽ സംയുക്ത സൈനിക നടപടി ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കൻ ജനതയുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് അദ്ദേഹം ന്യായീകരിച്ചു. ഈ ആക്രമണം പശ്ചിമേഷ്യയിൽ വലിയ യുദ്ധസാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്
Iran Israel US Conflict Malayalam News liveആക്രമണങ്ങളിൽ ഭയമില്ലെന്നും തളരില്ലെന്നും ഇറാൻ; അന്ത്യം ഇസ്രയേലിന്റെ കൈകളിൽ ആയിരിക്കില്ലെന്ന് മുന്നറിയിപ്പ്
ആക്രമണത്തിനുള്ള തിരിച്ചടി കടുത്തതാകുമെന്ന് ഇറാൻ പ്രതികരിച്ചു. ഈ സൂചനകളാണ് ഇറാൻ മാധ്യമങ്ങൾ നൽകുന്നത്. ആക്രമണങ്ങളിൽ ഭയമില്ലെന്നും തളരുകയും ഇല്ലെന്നും മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സന്ദേശങ്ങളിൽ ഇറാൻ വ്യക്തമാക്കുന്നു.
Iran Israel US Conflict Malayalam News liveഇസ്രയേലിൽ സൈറൺ മുഴങ്ങി
ഇറാനിലേക്കുള്ള ആക്രമണത്തിന് പിന്നാലെ ഇസ്രയേലിൽ സൈറൺ മുഴങ്ങി. മുന്നറിയിപ്പിന്റെ ഭാഗമായുള്ളതെന്ന് സേന വ്യക്തമാക്കി. ആക്രമണങ്ങളുടെ ഭാഗമായുള്ളതല്ലെന്നും ഇസ്രയേൽ സേന വ്യക്തമാക്കി.
Iran Israel US Conflict Malayalam News liveഇറാൻ വ്യോമപാത പൂർണമായി അടച്ചു
ഇസ്രയേൽ - അമേരിക്ക സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ വ്യോമപാത പൂർണമായി അടച്ചു. ഇറാൻ ഔദ്യോഗിക വൃത്തങ്ങൾ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Iran Israel US Conflict Malayalam News liveകടുത്ത തിരിച്ചടിയെന്ന് ഇറാൻ
തിരിച്ചടി കടുത്തതാകും എന്ന് സൂചനയുമായി ഇറാൻ മാധ്യമങ്ങൾ. ഭയമില്ല. തളരുകയും ഇല്ല എന്നാണ് ഇറാൻ നേതൃത്വത്തിന്‍റെ സന്ദേശം. ഇപ്പോഴത്തെ സംഭവങ്ങളുടെ അന്ത്യം ഇസ്രായേലിന്‍റെ കൈകളിൽ ആയിരിക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.