Asianet News MalayalamAsianet News Malayalam

പ്രമേഹ രോഗികള്‍ക്ക് കരിമ്പിൻ ജ്യൂസ് കുടിക്കാമോ?

100 ഗ്രാം കരിമ്പില്‍ ജ്യൂസില്‍ വെറും 270 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ കരിമ്പിൽ നാരുകൾ ധാരാളം അടിങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പാനീയം ആണിത്. 

Can diabetics consume sugarcane juice
Author
First Published Dec 16, 2023, 10:35 PM IST

കരിമ്പിന്‍ ജ്യൂസ് കുടിക്കാന്‍ ഇഷ്ടമാണോ? മധുരത്തിന്റെ സ്രോതസ്സെന്നതിനപ്പുറം നിരവധി പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് കരിമ്പ്. ദാഹം മാറ്റാന്‍ പറ്റിയ നല്ലൊരു പാനീയമായാണ്  കരിമ്പിന്‍ ജ്യൂസിനെ എല്ലാവരും കാണുന്നത്. രുചികരവും പോഷസമ്പുഷ്ടവുമായ കരിമ്പിന്‍ ജ്യൂസ് ദാഹമകറ്റുന്നതോടൊപ്പം ഉന്മേഷവും ഊർജ്ജസ്വലതയും നല്‍കുന്നു. 

കരിമ്പിൽ നാരുകൾ ധാരാളം അടിങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും ഉദരത്തിന്റെ ആരോഗ്യത്തിനുമൊക്കെ കരിമ്പിന്‍ ജ്യൂസ് നല്ലതാണ്. കരിമ്പിൽ കൊഴുപ്പ് ഒട്ടും ഇല്ല. മധുരം സ്വാഭാവികമായും കരിമ്പിനുണ്ട്. അതുകൊണ്ടുതന്നെ കരിമ്പിന്‍ ജ്യൂസ് തയ്യാറാക്കുമ്പോള്‍ പഞ്ചസാര ചേര്‍ക്കേണ്ട കാര്യമില്ല. 100 ഗ്രാം കരിമ്പില്‍  ജ്യൂസില്‍ വെറും 270 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ കരിമ്പിൽ നാരുകൾ ധാരാളം അടിങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പാനീയം ആണിത്. പ്രതിരോധശേഷി കൂട്ടാനും ഇവ സഹായിക്കും. കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നത് പല്ലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

പഞ്ചസാരയുടെ സ്വാഭാവിക അംശം ഉള്ളതിനാൽ പ്രമേഹരോഗികൾ കരിമ്പിന്‍ ജ്യൂസ് മിതമായ അളവില്‍ മാത്രം കുടിക്കുന്നതാണ് നല്ലത്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാന്‍ ഇവയ്ക്ക് കഴിയുമെന്നും ന്യൂട്രീഷ്യന്മാര്‍ പറയുന്നു. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: അയേണിന്‍റെ കുറവുണ്ടോ? ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഒരൊറ്റ ഭക്ഷണം...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios