Asianet News MalayalamAsianet News Malayalam

പ്രമേഹരോ​ഗികൾക്ക് സീതപ്പഴം കഴിക്കാമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

പ്രമേഹരോ​ഗികൾ സീതപ്പഴം ഒഴിവാക്കേണ്ടതില്ലെന്നാണ് റുജുത പറയുന്നത്. കാരണം ഇതിൽ ഗ്ലൈസെമിക് ഇൻഡെക്സ് കുറവാണെന്നും റുജുത പറഞ്ഞു. ഇരുമ്പിന്റെ നല്ല ഉറവിടമാണ് സീതപ്പഴം. ക്ഷീണം, ‌വിളർച്ച എന്നിവ തടയാനും പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്താനും സീതപ്പഴം സഹായിക്കുന്നു.

Can Diabetics Eat Sitaphal Expert Explains
Author
Trivandrum, First Published Oct 23, 2021, 8:53 AM IST

രുചിയിൽ മാത്രമല്ല ആരോഗ്യത്തിനും വളരെയധികം ഗുണപ്രദമാണ് കസ്റ്റാർഡ് ആപ്പിൾ (Custard Apple) അല്ലെങ്കിൽ സീതപ്പഴം. ഇതിൽ വിറ്റാമിൻ സി (vitamin C) യും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.

കസ്റ്റാർഡ് ആപ്പിളിൽ ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മറ്റും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു. മധുരം ധാരാളമായി അടങ്ങിയതിനാൽ പ്രമേഹമുള്ളവർ കസ്റ്റാർഡ് ആപ്പിൾ ഒഴിവാക്കാറുണ്ടെണ്ടന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകർ പറയുന്നു.

എന്നാൽ പ്രമേഹരോ​ഗികൾ സീതപ്പഴം ഒഴിവാക്കേണ്ടതില്ലെന്നാണ് അവർ പറയുന്നത്. കാരണം ഇതിൽ ഗ്ലൈസെമിക് ഇൻഡെക്സ് കുറവാണെന്നും റുജുത പറഞ്ഞു. ഇരുമ്പിന്റെ നല്ല ഉറവിടമാണ് സീതപ്പഴം. ക്ഷീണം, ‌വിളർച്ച എന്നിവ തടയാനും പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു.

മാനസികാവസ്ഥ മികച്ചതാക്കി മാറ്റാൻ ഏറ്റവും സഹായിക്കുന്ന പഴങ്ങളിലൊന്നാണ് സീതപ്പഴം. തലച്ചോറിലെ ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളെ പുനർ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചുകൊണ്ട് ഇത് മാനസികാവസ്ഥയെ മികവുറ്റതാക്കി മാറ്റുന്നു. മാത്രമല്ല സീതപ്പഴം കഴിക്കുന്നത് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ നേർത്ത വരകളേയും പാടുകളെയും ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളേയും കുറയ്ക്കുന്നതിന് സഹായിക്കുന്നതായും റുജുത പറഞ്ഞു. 

കട്ടന്‍ കാപ്പി ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമോ?

 

Follow Us:
Download App:
  • android
  • ios