Asianet News MalayalamAsianet News Malayalam

ബ്രഡ് ടോസ്റ്റ് പതിവായി കഴിക്കുന്ന ശീലമുണ്ടോ ?

കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണസാധനങ്ങൾ 120 ഡിഗ്രിക്ക് മുകളിൽ ചൂടാകുമ്പോൾ ഇതിൽ രൂപപ്പെടുന്ന അക്രിലമൈഡ് എന്ന രാസവസ്തുവാണ് ക്യാൻസറിന് കാരണമാകുന്നത്. നിത്യേന ഇത് ശരീരത്തിൽ എത്തിയാൽ ക്യാൻസറിനെ വിളിച്ചുവരുത്താമെന്നാണ് പഠനങ്ങൾ പറയുന്നത്. 

Can eating burnt toast cause cancer?
Author
Trivandrum, First Published Apr 22, 2019, 11:35 PM IST

ബ്രഡ് ടോസ്റ്റ് പതിവായി കഴിക്കുന്നവരുണ്ട്. രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് പോലും ചിലർക്ക് ബ്രഡാണ്. പതിവായി ബ്രഡ് ടോസ്റ്റ് ചെയ്ത് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ബ്രഡ് ടോസ്റ്റ് ചെയ്തോ നെയ്യിൽ വറുത്തോ ദിവസേന കഴിക്കുന്നത് ക്യാൻസറിന് കാരണമായേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.

 കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി ചൂടാകുമ്പോൾ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങും. കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണസാധനങ്ങൾ 120 ഡിഗ്രിക്ക് മുകളിൽ ചൂടാകുമ്പോൾ ഇതിൽ രൂപപ്പെടുന്ന അക്രിലമൈഡ് എന്ന രാസവസ്തുവാണ് ക്യാൻസറിന് കാരണമാകുന്നത്. 

നിത്യേന ഇത് ശരീരത്തിൽ എത്തിയാൽ ക്യാൻസറിനെ വിളിച്ചുവരുത്താമെന്ന് ഡോ. ജിയോട്ട മിത്രോ പറയുന്നു. ഹെറ്റെറിക്കലിക് ആമിൻസ്, ആരോമാറ്റിക്ക് ഹൈഡ്രോകാർബൺ എന്നിവയുടെ അളവ് ടോസ്റ്റ് ചെയ്തെടുക്കുന്ന ബ്രഡിൽ കൂടുതലായിരിക്കും.  ഇത് ക്യാൻസറിന് കാരണമാകാമെന്നാണ് വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ട് ഇന്റർനാഷണൽ വ്യക്തമാക്കുന്നത്.
 

Follow Us:
Download App:
  • android
  • ios