വിറ്റാമിനുകളുടെയും ധാതുക്കളും അടങ്ങിയിരിക്കുന്ന മാമ്പഴത്തില്‍ അയേണും പൊട്ടാസ്യവുമൊക്കെ ഉണ്ട്. കൂടാതെ വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക അടങ്ങിയ പഴങ്ങളിലൊന്നാണ് മാമ്പഴം. മാമ്പഴത്തിലെ നാരുകൾ മൊത്തത്തിലുള്ള രക്തത്തിലെ പഞ്ചസാരയുടെ ആഘാതം കുറയ്ക്കും എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നു. 

മാമ്പഴം കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത് എല്ലാവരുടെയും വീടുകളില്‍ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് മാമ്പഴം. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഒരു പഴമാണ് മാമ്പഴം. വിറ്റാമിനുകളുടെയും ധാതുക്കളും അടങ്ങിയിരിക്കുന്ന മാമ്പഴത്തില്‍ അയേണും പൊട്ടാസ്യവുമൊക്കെ ഉണ്ട്. കൂടാതെ വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക അടങ്ങിയ പഴങ്ങളിലൊന്നാണ് മാമ്പഴം. മാമ്പഴത്തിലെ നാരുകൾ മൊത്തത്തിലുള്ള രക്തത്തിലെ പഞ്ചസാരയുടെ ആഘാതം കുറയ്ക്കും എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നു. 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാമ്പഴം കഴിക്കാമോ എന്ന സംശയം പലര്‍ക്കുമുണ്ട്. മാമ്പഴം കഴിക്കുന്നത് കൊണ്ട് ഒരിക്കലും വണ്ണം കൂടില്ല എന്നാണ് ന്യൂട്രീഷ്യനായ സിംറന്‍ ചോപ്ര പറയുന്നത്. ചെറിയ അളവില്‍ മാമ്പഴം കഴിക്കുന്നതില്‍ തെറ്റില്ല എന്നാണ് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ വീഡിയോയില്‍ പറയുന്നത്. കലോറി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ആണ് ശരീരഭാരം കൂടുന്നതെന്നും പഴങ്ങള്‍ കഴിക്കുന്നത് കൊണ്ട് ഒരിക്കലും വണ്ണം കൂടില്ല എന്നുമാണ് ഇവര്‍ പറയുന്നത്. 

മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ വിശപ്പിനെ കുറയ്ക്കുമെന്നും അതുവഴി വണ്ണം കുറയ്ക്കാം എന്നും സിംറന്‍ പറയുന്നു. മാമ്പഴത്തിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ ആഘാതം കുറയ്ക്കുമെന്നും ഇവര്‍ പറയുന്നു. ഇതിനായി മാമ്പഴം ജ്യൂസാക്കാതെ വെറുതെ കഴിക്കുന്നതാണ് നല്ലത് എന്നും ഇവര്‍ പറയുന്നു. രാവിലത്തെ സ്നാക്ക് ആയോ വൈകുന്നേരത്തെ സ്നാക്ക് ആയോ മാമ്പഴം കഴിക്കാം. 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാമ്പഴം കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. കൂടാതെ വിറ്റാമിന്‍ എ അടങ്ങിയ മാമ്പഴം കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. മഗ്നീഷ്യവും പൊട്ടാസ്യവും അടങ്ങിയ മാമ്പഴം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ മാമ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

View post on Instagram

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ വീട്ടിലുള്ള ഈ ഭക്ഷണങ്ങള്‍ കഴിക്കാം...