Asianet News MalayalamAsianet News Malayalam

ഈന്തപ്പഴവും പാലും ഒരുമിച്ച് കഴിക്കരുത് !

നോമ്പ് തുറക്കുമ്പോള്‍ ഈന്തപ്പഴം കഴിക്കുന്നത്  പലരുടെും ശീലമാണ്. ഈന്തപ്പഴം എല്ലാര്‍ക്കും ഇഷ്ടമുളള ഭക്ഷണവുമാണ്. 

can we eat dates with milk
Author
Thiruvananthapuram, First Published May 9, 2019, 12:50 PM IST

നോമ്പ് തുറക്കുമ്പോള്‍ ഈന്തപ്പഴം കഴിക്കുന്നത്  പലരുടെും ശീലമാണ്. ഈന്തപ്പഴം എല്ലാര്‍ക്കും ഇഷ്ടമുളള ഭക്ഷണവുമാണ്. സ്ത്രീകളും പുരുഷന്മാരും മടികൂടാതെ കഴിക്കേണ്ട  പോഷക സമ്പന്നമായ ഒന്നാണ് ഈന്തപ്പഴം. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്. സെലെനീയം, കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.

ഈന്തപ്പഴം പ്രമേഹത്തിനും ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും. ഈന്തപ്പഴത്തിലെ ആന്‍റി ഓക്‌സിഡന്‍റുകള്‍ ക്യാന്‍സറിനെ വരെ ചെറുക്കുന്നു. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ അളവിലുളളവര്‍ക്ക് ദിവസവും മൂന്ന് മുതല്‍ അഞ്ച് ഈന്തപ്പഴം വരെ കഴിക്കാം. 

can we eat dates with milk

ഒരു വലിയ ഗ്ലാസ്​ പാൽ കുടിക്കുന്നത്​ ഇന്ത്യയിലെ അമ്മമാരുടെ പുരാതന കാലം മു​തലുള്ള പോഷകഹാര ശീലങ്ങളിൽപെട്ടതാണ്​. അളവില്ലാത്ത പോഷകഗുണം പാലിനെ സമീകൃത ആഹാരമാക്കി മാറ്റുന്നു. പ്രോട്ടീൻ, കാർബോ ഹൈ​ഡ്രേറ്റ്​, കൊഴുപ്പ്​, ഫൈബർ ഇരുമ്പ്​ തുടങ്ങിയ അവശ്യ പോഷകഘടകങ്ങളെല്ലാം പാലിൽ അടങ്ങിയിട്ടുണ്ട്​. എന്നാൽ പാൽ കുടിക്കുന്ന സമയം സംബന്ധിച്ച്​ പലരും ബോധവാൻമാരല്ല. പാല്‍ ചില ഭക്ഷണങ്ങളോടൊപ്പം കഴിക്കാന്‍ പാടില്ല എന്ന പറയാറുണ്ട്. മൽസ്യ വിഭവങ്ങൾക്കൊപ്പം പാൽ കഴിക്കരുതെന്ന്​ പറയാറുണ്ട്​. ഇതുപോലെ തന്നെ ഭക്ഷണക്രമത്തിൽ പ്രശ്​നം ഉണ്ടാക്കുന്നതാണ്​ കോഴിയിറച്ചി വിഭവങ്ങൾക്കൊപ്പം പാൽ കഴിക്കുന്നതെന്നും പറയാറുണ്ട്. വിരുദ്ധ ആഹാരം ആയതിനാലാണ് ഇങ്ങനെ പറയുന്നത്. 

അതുപോലെ പാലും ഈന്തപ്പഴവും ഒന്നിച്ച് കഴിക്കാന്‍ പാടില്ല. കാരണം ഇവ വിരുദ്ധ ആഹാരമായതുകൊണ്ടല്ല. ഇവ ഒന്നിച്ചുകഴിച്ചാല്‍ രണ്ടിന്‍റെയും ഗുണം നഷ്ടപ്പെടും. ഈന്തപ്പഴം അയണിന്‍റെ കലവറയാണ്. എന്നാല്‍ പാല്‍ ആണെങ്കിലോ, കാല്‍സ്യത്തിന്‍റെയും. രണ്ടും ഒന്നിച്ച് കഴിക്കുമ്പോള്‍ ഇവയുടെ ഗുണമൂല്യങ്ങള്‍ അതേപടി കിട്ടില്ല. 

can we eat dates with milk

Follow Us:
Download App:
  • android
  • ios