ഉപ്പ് മാത്രമല്ല ചിലർക്ക് എരിവോ അല്ലെങ്കിൽ മറ്റ് ചിലർക്ക് പുളിയോ ഒക്കെ കൂടി പോകുന്നത് സ്വാഭാവികമാണ്. കറികളിൽ ഉപ്പ് കൂടിയാൽ എങ്ങനെ കുറയ്ക്കാമെന്നതിനെ പറ്റി ഷെഫ് പങ്കജ് ബദൗരിയ അടുത്തിടെ ഇൻസ്റ്റ​ഗ്രാമിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. 

നല്ല രുചിയും മണവുമുള്ള കറി തയ്യാറാക്കിയ ശേഷം അൽപമൊന്ന് ടേസ്റ്റ് ചെയ്ത് നോക്കുമ്പോഴാകും ഉപ്പ് കൂടിയതറിയുന്നത്. ഉപ്പ് മാത്രമല്ല ചിലർക്ക് എരിവോ അല്ലെങ്കിൽ മറ്റ് ചിലർക്ക് പുളിയോ ഒക്കെ കൂടി പോകുന്നത് സ്വാഭാവികമാണ്. കറികളിൽ ഉപ്പ് കൂടിയാൽ എങ്ങനെ കുറയ്ക്കാമെന്നതിനെ പറ്റി ഷെഫ് പങ്കജ് ബദൗരിയ അടുത്തിടെ ഇൻസ്റ്റ​ഗ്രാമിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. അതിൽ വിശദമായി അവർ പറയുന്നുണ്ട്.

വിഭവങ്ങളിലെ അധിക ഉപ്പ് എങ്ങനെ ബാലൻസ് ചെയ്യാം! കറികളിൽ അമിതമായി ഉപ്പിട്ടിട്ടുണ്ടെങ്കിൽ അത് എങ്ങനെ കുറയ്ക്കാമെന്നതിന് ഒരു ലളിതമായ വഴിയുണ്ടെന്നും വീഡിയോയിൽ പങ്കജ് പറയുന്നു. പരിപ്പോ അല്ലെങ്കിൽ എന്ത് കറിയുണ്ടാക്കിയാലും ​ഗ്രേവിയിൽ രണ്ടോ മൂന്നോ ചെറിയ ​ഗോതമ്പ് ഉരുളകൾ ഇടാൻ ശ്രമിക്കുക.(​ഗോതമ്പ് മാവ് കൊണ്ടുണ്ടാക്കിയ ചെറിയ ഉരുളകൾ). ഇത് ഉപ്പിന്റെ അളവ് ബാലൻസ് ചെയ്യാൻ സഹായിക്കുമെന്ന് പങ്കജ് പറഞ്ഞു.

രണ്ടാമതായി നിങ്ങൾ എന്ത് കറി തയ്യാറാക്കിയാലോ കറിയിൽ ഒന്നെങ്കിൽ ഒരു ടീസ്പൂൺ നാരങ്ങ നീര് അല്ലെങ്കിൽ രണ്ട് ടീസ്പൂൺ തെെര് ചേർക്കുന്നത് ഉപ്പിന്റെ അളവ് ബാലൻസ് ചെയ്യാൻ സഹായിക്കുമെന്നും അവർ പറഞ്ഞു. 

View post on Instagram