ആവി പറക്കുന്ന ചക്ക പുട്ട് കഴിച്ചിട്ടുണ്ടോ? വിനി ബിനി തയ്യാറാക്കിയ പാചകക്കുറിപ്പ്

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

നല്ല മധുരമുള്ള ചക്ക കിട്ടുമ്പോൾ തീർച്ചയായും തയാറാക്കി നോക്കേണ്ട വിഭവമാണ് ചക്ക പുട്ട്. കൂടെ കഴിക്കാൻ കറിയോ പഴമോ ഒന്നും തന്നെ വേണ്ട! രുചികരമായ ചക്ക പുട്ട് തയ്യാറാക്കിയാലോ?.

വേണ്ടിയ ചേരുവകൾ 

റവ ( വറുത്തത് ) - 1 കപ്പ് 
ഉപ്പ് - ആവശ്യത്തിന് 
ചക്കപ്പഴം ചെറുതായി അരിഞ്ഞത് - 1 കപ്പ്‌ 
വെള്ളം - പുട്ട് പൊടി നനയ്ക്കാൻ 
തിരുമ്മിയ തേങ്ങ 

തയ്യാറാക്കുന്ന വിധം

റവയിലേക്ക് കുറച്ചു ഉപ്പും തേങ്ങയും അരിഞ്ഞു വച്ചിരിക്കുന്ന ചക്കപ്പഴവും ചേർത്തു നന്നായി ഇളക്കുക. ആവശ്യം എങ്കിൽ മത്രേം കുറച്ചു വെള്ളം കൂടെ ചേർത്തു ഇളക്കുക. ഇനി ഒരു പുട്ട് കുറ്റിയിലേക്ക് ആദ്യം കുറച്ചു തേങ്ങ പിന്നെ ചക്കപ്പഴം അരിഞ്ഞത് പിന്നെ പുട്ടിന്റെ മാവ് ക്രമം ആയി ചേർത്തു ഒരു 10 മിനിറ്റു ആവി കയറ്റുക. രുചികരം ആയ ഈ ഒരു പുട്ട് കഴിക്കാൻ ഒരു കറിയുടെയും ആവശ്യം ഇല്ല...

ചക്ക പുട്ട് ഇങ്ങനെ ഉണ്ടാക്കിയാൽ എന്താ ഒരു രുചി|Jackfruit Puttu|Easy Breakfast Recipe #breakfast