Asianet News MalayalamAsianet News Malayalam

Food Video: ചോക്ലേറ്റ് കൊണ്ട് ബഹിരാകാശത്തേയ്ക്ക് കുതിക്കുന്ന റോക്കറ്റ്; വൈറലായി വീഡിയോ

ചോക്ലേറ്റ് കൊണ്ട് ബഹിരാകാശത്തേയ്ക്ക് കുതിക്കുന്ന റോക്കറ്റ് തയ്യാറാക്കിയാണ് ഇത്തവണ ഷെഫ് എല്ലാവരെയും ഞെട്ടിച്ചത്. ഷെഫ് തന്നെയാണ് ഇത് തയ്യാറാക്കുന്നതിന്‍റെ വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Chef Creates Rocket Ship Out Of Chocolate
Author
Thiruvananthapuram, First Published Jan 6, 2022, 2:43 PM IST

ചോക്ലേറ്റ് (Chocolate) കൊണ്ട് പല തരത്തിലുള്ള പാചക പരീക്ഷണങ്ങള്‍ നാം കണ്ടിട്ടുണ്ട്. ചോക്ലേറ്റ് കൊണ്ട് ഭീമൻ തിമിംഗലത്തിന്‍റെ (whale) രൂപം, ചോക്ലേറ്റ് കൊണ്ടുള്ള കടലാമ, ആന, ബൈക്ക് (bike) തുടങ്ങിയവയൊക്കെ തയ്യാറാക്കിയ അമോറി ഗീഷോണ്‍ എന്ന ഷെഫിനെയും പലര്‍ക്കും പരിചിതമാണ്. 

ഇപ്പോഴിതാ അമോറി ഷെഫിന്‍റെ പുത്തനൊരു പരീക്ഷണ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചോക്ലേറ്റ്  കൊണ്ട് ബഹിരാകാശത്തേയ്ക്ക് കുതിക്കുന്ന റോക്കറ്റ് തയ്യാറാക്കിയാണ് ഇത്തവണ ഷെഫ് എല്ലാവരെയും ഞെട്ടിച്ചത്. ഷെഫ് തന്നെയാണ് ഇത് തയ്യാറാക്കുന്നതിന്‍റെ വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ഭൂമിയില്‍ നിന്ന് കുതിച്ചുയരുന്ന റോക്കറ്റിന്റെ രൂപമാണ് ഷെഫ് ചോക്ലേറ്റില്‍ തീര്‍ത്തത്. ഒരു ട്രേയില്‍ ചോക്ലേറ്റ് ഒരുക്കിയെടുക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം റോക്കറ്റിന്റെ ഓരോ ഭാഗങ്ങളും ചോക്ലേറ്റില്‍ തന്നെ തയ്യാറാക്കുന്നു. തുടര്‍ന്ന് കഴിക്കാന്‍ കഴിയുന്ന പെയിന്റ് ഉപയോഗിച്ച് നിറം കൂടി കൊടുത്തുകഴിയുമ്പോള്‍ സംഭവം റെഡി. 

 

ഒറ്റ നോട്ടത്തില്‍ ഈ റോക്കറ്റ് കഴിക്കാവുന്ന ഒരു ചോക്ലേറ്റ് ആണെന്ന് തോന്നുകയില്ല. 32 ലക്ഷത്തില്‍ അധികം ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. 

 

Also Read: ഇത് സ്വർണം പൊതിഞ്ഞ മിഠായി; വില 16,000 രൂപ; വീഡിയോ വൈറല്‍

Follow Us:
Download App:
  • android
  • ios