Asianet News MalayalamAsianet News Malayalam

Viral Video : ഇത് സ്വർണം പൊതിഞ്ഞ മിഠായി; വില 16,000 രൂപ; വീഡിയോ വൈറല്‍

ദില്ലിയിലെ മൗജ്പൂരിലെ ശകുൻ സ്വീറ്റ്സിൽ നിന്നാണ് വ്യത്യസ്തമായ ഈ മിഠായിയുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. സ്വർണം പൊതിഞ്ഞ ഈ മിഠായിയുടെ വില കിലോയ്ക്ക് 16,000 രൂപയാണ്. 

sweet shop sells mithai with gold foil at Rs 16,000 kg
Author
Thiruvananthapuram, First Published Jan 6, 2022, 9:24 AM IST

വ്യത്യസ്തമായ ഒരു മിഠായിയുടെ (sweet) വീഡിയോ ആണ് ഇപ്പോള്‍  സൈബര്‍ ലോകത്തെ ഭക്ഷണപ്രേമികളുടെ ശ്രദ്ധ നേടുന്നത്. വെറും മിഠായിയല്ല കേട്ടോ, സംഭവം ഒരു സ്വർണ (gold) മിഠായി ആണ്. 

ഇൻസ്റ്റ​ഗ്രാമിലെ ഒരു ഫു‍ഡ് പേജിലൂടെയാണ് ഈ സ്വര്‍ണ വിഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നത്. ദില്ലിയിലെ മൗജ്പൂരിലെ ശകുൻ സ്വീറ്റ്സിൽ നിന്നാണ് വ്യത്യസ്തമായ ഈ മിഠായിയുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. സ്വർണം പൊതിഞ്ഞ ഈ മിഠായിയുടെ വില കിലോയ്ക്ക് 16,000 രൂപയാണ്. 

ഒരു ട്രേയില്‍ ഈ മിഠായി വച്ചിരിക്കുന്നതിൽ നിന്നാണ് വീ‍ഡിയോ ആരംഭിക്കുന്നത്. ശേഷം ​ഗോൾഡ് പ്ലേറ്റ് ഫോയിലുകൾ അവയ്ക്ക് മുകളിൽ വയ്ക്കുന്നു. തുടര്‍ന്ന് മിഠായി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് നല്‍കും. 

 

10.9 മില്യൺ കാഴ്ചക്കാരാണ് ഇതിനകം വീഡിയോ കണ്ടത്. ഇത്രയും വില കൊടുത്ത് ഇത് ആര് വാങ്ങാനാ എന്നും ഈ പണം ഉണ്ടെങ്കില്‍ എത്രയോ പേര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാമെന്നും ആണ് ആളുകളുടെ അഭിപ്രായം. 

Also Read: എയര്‍ ഫ്രയറിനകത്ത് രണ്ട് മണിക്കൂര്‍ വച്ച് തയ്യാറാക്കിയ ബര്‍ഗര്‍!

Follow Us:
Download App:
  • android
  • ios