മെ​ക്‌​സി​ക്ക​ൻ പാ​നി പൂ​രി മു​ത​ൽ എ​രി​വു​ള്ള മി​ർ​ച്ചി ഐ​സ്‌​ക്രീം, സ്‌​ട്രോ​ബെ​റി ബി​രി​യാ​ണി, ഓ​റി​യോ ഫ്രൈ​ഡ് റൈ​സ് തു​ട​ങ്ങി അ​പ്ര​തീ​ക്ഷി​ത​മാ​യ കൂ​ട്ടു​കെ​ട്ടു​ക​ൾ ഇ​തി​ൽ​പ്പെ​ടു​ന്നു. 

 ഒരു ചേർച്ചയുമില്ലാത്ത രുചികളുടെ വിചിത്രമായ പല 'കോമ്പിനേഷനു'കളും (combinations) ഇന്ന് നാം കാണുന്നുണ്ട്. പലതും നല്ല രീതിയിലുള്ള വിമർശനങ്ങൾ നേരിടുകയും ചെയ്തിരുന്നു. വ്യ​ത്യ​സ്ത പാ​ച​കപ​രീ​ക്ഷ​ണ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ്ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മെ​ക്‌​സി​ക്ക​ൻ പാ​നി പൂ​രി മു​ത​ൽ എ​രി​വു​ള്ള മി​ർ​ച്ചി ഐ​സ്‌​ക്രീം, സ്‌​ട്രോ​ബെ​റി ബി​രി​യാ​ണി, ഓ​റി​യോ ഫ്രൈ​ഡ് റൈ​സ് തു​ട​ങ്ങി അ​പ്ര​തീ​ക്ഷി​ത​മാ​യ കൂ​ട്ടു​കെ​ട്ടു​ക​ൾ ഇ​തി​ൽ​പ്പെ​ടു​ന്നു. 

ഇപ്പോഴിതാ തണ്ണിമത്തൻ കൊണ്ടൊരു പുതിയൊരു പ​രീ​ക്ഷ​ണ​മാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ചിക്കൻ ഫ്രെെഡ് തണ്ണിമത്തൻ ആണ് വിഭവം. ഫിയർബക്ക് എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

തണ്ണിമത്തൻ ചെറിയ കഷ്ണങ്ങളാക്കി മുട്ടയിൽ മുക്കിയെടുത്ത ശേഷം മെെദയിൽ പൊതിഞ്ഞ് എണ്ണയിൽ വറുത്ത് കോരുക. ശേഷം ചൂടോടെ കഴിക്കുക. ഇതാണ് 'Chicken Fried Watermelon' എന്ന വിഭവം. തണ്ണിമത്തനോട് ഇങ്ങനെ ചെയ്യേണ്ടായിരുന്നുവെന്ന് ഒരാൾ കമന്റ് ചെയ്തു. ഇങ്ങനെയുള്ള വിചിത്ര പരീക്ഷണങ്ങൾ നല്ലതായി തോന്നുന്നില്ല എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. 

Scroll to load tweet…