അമ്മയോടൊപ്പം പിസ തയ്യാറാക്കുന്ന ഒരു കുരുന്നിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

ഫുഡ് വീഡിയോകള്‍ എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. അമ്മയോടൊപ്പം പിസ തയ്യാറാക്കുന്ന ഒരു കുരുന്നിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

അടുക്കളയില്‍ നിന്ന് കുട്ടി മേശയുടെ സമീപമെത്തി കൈ വീശുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. പിന്നാലെ അമ്മയുടെ സഹായത്തോടെ പിസയുണ്ടാക്കാന്‍ തുടങ്ങി. ഏപ്രണ്‍ ധരിച്ചാണ് കുട്ടി ഇതെല്ലാം ചെയ്യുന്നത്. വീഡിയോയുടെ അവസാനം തയ്യാറാക്കിയ പിസ കുട്ടി കഴിക്കുന്നതും കാണാം. 

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. ലിറ്റില്‍ പിസ ബോയ്, ലിറ്റില്‍ ഷെഫ് എന്നിങ്ങനെ പല കമന്‍റുകളും വീഡിയോയ്ക്ക് താഴെ വന്നു. 

instagram reel

Also read: ചുളിവുകള്‍ കുറച്ച് മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന കൊളാജൻ അടങ്ങിയ പഴങ്ങള്‍