Asianet News MalayalamAsianet News Malayalam

ചോക്ലേറ്റ് കൊണ്ട് ഗുലാബ് ജാമുന്‍; ഇനിയെങ്കിലും വെറുതെ വിട്ടുകൂടെയെന്ന് സോഷ്യല്‍ മീഡിയ

ഗുലാബ് ജാമുനിലാണ് ഇത്തവണത്തെ പരീക്ഷണം.  മുമ്പ് സമൂസയ്ക്കുള്ളില്‍ ഗുലാബ് ജാമുൻ വച്ച് തയാറാക്കിയ വിഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

Chocolate Gulab Jamun Video Has Left Internet In Shock
Author
First Published Dec 2, 2022, 11:54 AM IST

ഒട്ടും ചേര്‍ച്ചയില്ലാത്ത രുചികള്‍ ഒന്നിച്ച് കഴിക്കുന്നതിന്‍റെ  ദൃശ്യങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍  വൈറലാകുന്നത്. ചോക്ലേറ്റ് ബിരിയാണി, കെച്ചപ്പ് ചേര്‍ത്ത തണ്ണിമത്തന്‍, ഐസ്‌ക്രീം ദോശ, ഐസ്‌ക്രീം വടാപാവ്, പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിക്കുക, അങ്ങനെ പോകുന്നു ചില വിചിത്രമായ ഫുഡ് കോമ്പിനേഷനുകള്‍. പലതും നല്ല രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അക്കൂട്ടത്തില്‍ പുതിയൊരു ഐറ്റം കൂടി എത്തിയിട്ടുണ്ട്. 

ഗുലാബ് ജാമുനിലാണ് ഇത്തവണത്തെ പരീക്ഷണം. മുമ്പ് സമൂസയ്ക്കുള്ളില്‍ ഗുലാബ് ജാമുൻ വച്ച് തയാറാക്കിയ വിഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സമൂസ മാവിനുള്ളിൽ ഗുലാബ് ജാമുൻ വച്ച് വറുത്തെടുത്ത വിഭവം രുചിച്ചയാളെയും വീഡിയോയില്‍ നാം കണ്ടതാണ്. സമൂസ വായിൽ വച്ചതും അതിന്റെ രുചി ഒട്ടും രസിച്ചില്ല എന്ന ഭാവത്തോടെ അയാള്‍ തലയാട്ടുന്നതാണ് വീഡിയോയില്‍ കണ്ടത്. 

ഇപ്പോഴിതാ സമാനമായ മറ്റൊരു ഗുലാബ് ജാമുന്‍ പരീക്ഷണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചോക്ലേറ്റ് കൊണ്ട് തയ്യാറാക്കിയ ഒരു ഗുലാബ് ജാമുനാണ് ഇവിടെ വൈറലായി മാറിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ വൈറലാകുന്നത്. ഒരു പാത്രം നിറയെ ചോക്ലേറ്റ് കൊണ്ട് തയ്യാറാക്കിയ ഗുലാബ് ജാമുന്റെ മുകളില്‍ ചോക്ലേറ്റ് സോസ് ഒഴിക്കുന്നതാണ് വീഡിയോയിലുള്ളത്.

ഫുഡ് ബ്‌ളോഗറായ റിച്ച മിശ്രയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിങ്ങള്‍ ഇത് ചെയ്യാന്‍ പാടില്ലായിരുന്നു എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെക്കുറഞ്ഞ സമയം കൊണ്ടാണ് വീഡിയോ വൈറലായത്. ഇത് ഗുലാബ് ജാമുന്‍ അല്ലെന്നും കേക്ക് പോപ്‌സ് ആണെന്നും വീഡിയോ കണ്ട ഒരാള്‍ അഭിപ്രായപ്പെട്ടു. ഗുലാബ് ജാമുനെ നശിപ്പിക്കരുതെന്നും ഗുലാബ് ജാമുനെ വെറുതെ വിടൂ എന്നും ചിലര്‍ കമന്‍റുകള്‍ ചെയ്തു. 

 

Also Read: മുംബൈയുടെ പ്രിയപ്പെട്ട സ്‌നാക്‌സുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍; ചിത്രങ്ങള്‍ വൈറല്‍

Follow Us:
Download App:
  • android
  • ios