രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവു ഗ്രാമ്പൂവിനുണ്ട്. ഇതിനായി ഗ്രാമ്പൂ ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ രാവിലെ ഗ്രാമ്പൂ ചായ കുടിക്കാവുന്നതാണ്. 

നിരവധി ഔഷധ ഗുണമുളള ഒന്നാണ് ഗ്രാമ്പൂ. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ഇവയ്ക്ക് ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവു ഗ്രാമ്പൂവിനുണ്ട്. ഇതിനായി ഗ്രാമ്പൂ ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ ഭക്ഷണം കഴിച്ചയുടന്‍ ഗ്രാമ്പൂ ചായ കുടിക്കാവുന്നതാണ്. 

അതുപോലെ ഭക്ഷണം കഴിച്ചയുടന്‍ ഗ്രാമ്പൂ ചായ കുടിക്കുന്നത് ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടാതിരിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഗ്രാമ്പൂയിൽ 'യൂജെനോൾ' പോലുള്ള ആന്‍റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന അസ്വസ്ഥതകളെ ലഘൂകരിക്കാന്‍ സഹായിക്കും.

ഗ്രാമ്പൂവില്‍ ആന്‍റി- ഇന്‍ഫഌമേറ്ററി പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്. ഇത് വായയിലെ ബാക്ടീരിയകളെ തടയാനും സഹായിക്കും. കൂടാതെ സന്ധി വേദന, വയറു വേദന തുടങ്ങിയ വേദനകളില്‍ നിന്നും ആശ്വാസം ലഭിക്കാനും ഗ്രാമ്പൂ ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രാമ്പൂ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. ഈ ചായ തയ്യാറാക്കാനായി രണ്ട് കപ്പ് വെള്ളം തിളക്കുമ്പോള്‍, ഒരു ടീസ്പൂണ്‍ ഗ്രാമ്പൂ ചേര്‍ക്കാം. തിളച്ചു മറിഞ്ഞ ചായയില്‍ വേണമെങ്കില്‍ തേന്‍ കൂടി ചേര്‍ത്ത് കുടിക്കാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കിടിലൻ രുചിയിൽ ഹെല്‍ത്തി ഇഞ്ചി ചമ്മന്തി; റെസിപ്പി

youtubevideo