പകല്‍നേരത്തെ മുഷിപ്പ് സമ്മാനിച്ച തലവേദന മാറാന്‍ ഒരു കാപ്പിയാകാം എന്ന് ചിന്തിക്കാത്തവര്‍ എത്ര പേരുണ്ടാകും? ഇനി ജലദോഷത്തിന്റെയോ പനിയുടെയോ ഭാഗമായി തലവേദന വന്നാലും കാപ്പി കഴിക്കൂവെന്ന് നിര്‍ദേശിക്കാത്തവര്‍ ചുരുക്കമല്ലേ? ഇങ്ങനെ തലവേദന വരുമ്പോഴൊക്കെ കാപ്പിയെ ആശ്രയിക്കുന്ന സ്വഭാവക്കാരാണോ നിങ്ങള്‍?
ജോലി ചെയ്ത് മുഷിയുന്ന വൈകുന്നേരങ്ങളില്‍ പകല്‍നേരത്തെ മുഷിപ്പ് സമ്മാനിച്ച തലവേദന മാറാന്‍ ഒരു കാപ്പിയാകാം എന്ന് ചിന്തിക്കാത്തവര്‍ എത്ര പേരുണ്ടാകും? ഇനി ജലദോഷത്തിന്റെയോ പനിയുടെയോ ഭാഗമായി തലവേദന വന്നാലും കാപ്പി കഴിക്കൂവെന്ന് നിര്‍ദേശിക്കാത്തവര്‍ ചുരുക്കമല്ലേ?
ഇങ്ങനെ തലവേദന വരുമ്പോഴൊക്കെ കാപ്പിയെ ആശ്രയിക്കുന്ന സ്വഭാവക്കാരാണോ നിങ്ങള്‍? കാപ്പി കഴിക്കുമ്പോള്‍ ഉടനെ തലവേദന മാറാറുമുണ്ടോ? എങ്കില്‍ നിങ്ങള്‍ അറിയണം, കാപ്പി കുടി തലവേദന മാറ്റുമെന്ന വാദം യഥാര്‍ത്ഥത്തില്‍ പൊളളയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കഫീന്‍ എന്ന പദാര്‍ത്ഥമാണ് കാപ്പിയിലൂടെ നമ്മളെ ഉത്തേജിപ്പിക്കുന്നത്. ഇതിന് എല്ലാവരെയും ഒരുപോലെ സ്വാധീനിക്കാനാവില്ല. ഓരോരുത്തരിലും ഓരോ രീതിയിലാണ് ഇത് പ്രവര്‍ത്തിക്കുക. തലവേദനയുണ്ടാകാനിടയാക്കുന്ന തലച്ചോറിലെ രക്തധമനികളിലെ വീര്‍പ്പ്, കുറച്ച് രക്തക്കുഴലുകളെ സങ്കോചിപ്പിക്കാന്‍ ചില സമയങ്ങളില്‍ കഫീന് കഴിയും. അതുപോലെ പേശികളില്‍ അയവ് അനുഭവപ്പെടുത്താനും ഇതിനാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് കാപ്പി, തലവേദനയ്ക്ക് പരിഹാരമാകുന്നത്.
എന്നാല്‍ ഇത് എല്ലാവരിലും കൃത്യമായി നടക്കണമെന്നില്ല. എല്ലാ തരം തലവേദനയേയും മാറ്റാനും ഇതിനാകില്ല. മാത്രമല്ല, ചിലരില്‍ കാപ്പി തിരിച്ചുള്ള അനുഭവവും ഉണ്ടാക്കാനിടയുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതായത്, തലവേദനയുള്ളപ്പോള്‍ കാപ്പി കഴിക്കുന്നതോടെ ആ തലവേദന കൂടാന്‍ ഇടയാക്കുമെന്ന്.
എന്തുതന്നെയാണെങ്കിലും ദിവസത്തില്‍ രണ്ട് കപ്പില്‍ കൂടുതല്‍ കാപ്പി ആരോഗ്യകരമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കാപ്പി രണ്ട് കപ്പില്‍ കൂടുതലായാല്‍ അത് നിര്‍ജലീകരണത്തിനും ക്ഷീണത്തിനും കാരണമാകുമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
