പിയാനോയുടെ ഓരോ കീയും അമര്‍ത്തുന്നതിന് അനുസരിച്ച് മുകളില്‍ വച്ചിരിക്കുന്ന ഇറച്ചി കറങ്ങി വെന്ത് കിട്ടും. പിയാനോയുടെ ഉള്ളില്‍ കനല്‍ ഇട്ടാണ് ഇറച്ചി ഗ്രില്‍ ചെയ്‌തെടുക്കുന്നത്. 

ഒരേസമയം പിയാനോ (Piano) വായിച്ചുകൊണ്ട് ഇറച്ചി ഗ്രില്‍ (grill ) ചെയ്‌തെടുക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ (video) ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. പിയാനോയുടെ മുകളില്‍ ബാര്‍ബിക്യു ( barbeque ) മാതൃകയില്‍ അടുക്കിവച്ചിരിക്കുന്ന ഇറച്ചിയാണ്‌ യുവാവ് ഗ്രില്‍ ചെയ്ത് എടുക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിയാനോയുടെ ഓരോ കീയും അമര്‍ത്തുന്നതിന് അനുസരിച്ച് മുകളില്‍ വച്ചിരിക്കുന്ന ഇറച്ചി കറങ്ങി വെന്ത് കിട്ടും. പിയാനോയുടെ ഉള്ളില്‍ കനല്‍ ഇട്ടാണ് ഇറച്ചി ഗ്രില്‍ ചെയ്‌തെടുക്കുന്നത്. പിയാനോയില്‍ 3 ചക്രങ്ങള്‍ പിടിപ്പിച്ചിട്ടുള്ളതിനാല്‍ അതിലിരുന്ന് കറങ്ങാനും കഴിയും. പിയാനോ വായിക്കുന്നതിന് അനുസരിച്ച് കനലില്‍നിന്ന് പുക വരുന്നതും വീഡിയോയില്‍ കാണാം. 

Scroll to load tweet…

വിനൈല്‍17 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ ഇതുവരെ 34 ലക്ഷത്തില്‍ പരം ആളുകളാണ് കണ്ടത്. ഈ കണ്ടുപിടിത്തത്തിന് സമ്മാനം നല്‍കണമെന്നാണ് പലരുടെയും കമന്‍റുകള്‍. 

Also Read: 'സാന്‍ഡ്വിച്ചോ ഷൂസോ?'; 'കണ്‍ഫ്യൂഷന്‍' വേണ്ട, സത്യമിതാണ്...