നിലവില്‍ ഭക്ഷണപ്രേമികള്‍ക്കിടയിലാണ് സംഭവം തരംഗമായിരിക്കുന്നത്. ഇതിനിടെ ഈ സ്‌നീക്കേഴ്‌സ് വാങ്ങിയാലും എങ്ങോട്ടാണ് ഇത് ധരിച്ച് പോകാനാവുക എന്ന രസകരമായ ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്

ഫാഷന്‍ രംഗത്ത് ( Fashion Trend ) എപ്പോഴും പുതുമകള്‍ വന്നുകൊണ്ടിരിക്കും. അത് വസ്ത്രമോ, ബാഗോ, ചെരിപ്പുകളോ, ആഭരണങ്ങളോ എന്തുമാകട്ടെ. ഒരു വശത്ത് 'ക്ലാസ്' രീതിയില്‍ കാര്യങ്ങള്‍ നീങ്ങുമ്പോള്‍ അപ്പുറത്ത് അത്യാവശ്യം ഫ്രീക്കുകളെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള രസകരമായ പരീക്ഷണങ്ങളും ( Fashion Experiment ) ഫാഷന്‍ മേഖലയില്‍ നടക്കാറുണ്ട്. 

അത്തരത്തിലൊരു രസകരമായ പരീക്ഷണത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ സാന്‍ഡ്വിച്ചാണെന്ന് തോന്നിക്കുന്ന കിടിലന്‍ സ്‌നീക്കേഴ്‌സാണ് സംഭവം. 'ഡോള്‍സ്കില്‍' എന്ന അമേരിക്കന്‍ ബ്രാന്‍ഡാണ് പുതുമയാര്‍ന്ന സ്‌നീക്കേഴ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. 

7329 രൂപയാണ് ഇതിന്റെ (ഇന്ത്യന്‍) വില. സ്‌നീക്കേഴ്‌സിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ആകെ വൈറലാണ്. ഉള്ളി, ലെറ്റൂസ്, തക്കാളി, ചീസ് എന്നിങ്ങനെ സാന്‍ഡ്വിച്ചിന്റെ എല്ലാ ചേരുവകളും സ്‌നീക്കേഴ്‌സില്‍ കാണത്തക്ക വിധത്തില്‍ തന്നെ ഡിസൈന്‍ ചെയ്ത് ചേര്‍ത്തിരിക്കുന്നു. 

ലെദറിലാണത്രേ സ്‌നീക്കേഴ്‌സ് ചെയ്‌തെടുത്തിരിക്കുന്നത്. നിലവില്‍ ഭക്ഷണപ്രേമികള്‍ക്കിടയിലാണ് സംഭവം തരംഗമായിരിക്കുന്നത്. ഇതിനിടെ ഈ സ്‌നീക്കേഴ്‌സ് വാങ്ങിയാലും എങ്ങോട്ടാണ് ഇത് ധരിച്ച് പോകാനാവുക എന്ന രസകരമായ ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. 

View post on Instagram

ഭ്രാന്താശുപത്രിയിലെ വാര്‍ഡിലേക്കായിരിക്കും ഇത് ധരിച്ചാല്‍ പോകേണ്ടി വരികയെന്നും, ഹോട്ടലിലാണ് ജോലി അതുകൊണ്ട് നിത്യേന ജോലിക്ക് പോകുമ്പോള്‍ ധരിക്കാമെന്നുമെല്ലാം കമന്റുകള്‍ വന്നിട്ടുണ്ട്. ഏതായാലും പുതിയൊരു പ്രോഡക്ടിന് ലഭിക്കാവുന്നതിലധികം ശ്രദ്ധ സാന്‍ഡ്വിച്ച് സ്‌നീക്കേഴ്‌സിന് ലഭിച്ചുവെന്നതില്‍ തര്‍ക്കമില്ല. ഇനി വിപണയില്‍ ഇത് വിജയിക്കുമോയെന്നത് കണ്ടറിയുക തന്നെ വേണം.

Also Read:- 'ഫ്രിഡ്ജിനകത്ത് നിന്ന് പതിവായി ഭക്ഷണം പോകുന്നു, ഒടുവില്‍ ക്യാമറ കാത്തു'