Asianet News MalayalamAsianet News Malayalam

കോപ്പര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണം...

ചെമ്പ് അഥവാ കോപ്പര്‍ അടങ്ങിയ ഭക്ഷണക്രമം ചർമ്മത്തിലെ പ്രോട്ടീനുകളെ സുസ്ഥിരമാക്കാനും കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. 

Copper rich foods for healthy glowing skin azn
Author
First Published Sep 13, 2023, 11:19 AM IST

മുഖത്ത് പ്രായം പറയാതിരിക്കാനും യുവത്വവുമുള്ള ചർമ്മത്തിനും വേണ്ടി പലരും വിലകൂടിയ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ ഉൽപ്പന്നങ്ങൾ പലപ്പോഴും ആവശ്യമുള്ള ഫലം നൽകുന്നതിൽ പരാജയപ്പെടുകയാണ് ചെയ്യുന്നത്.  ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തിലാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അത്തരത്തില്‍ ചർമ്മത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് കോപ്പര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നാണ് ന്യൂട്രീഷ്യനായ ലവ്നീത് ഭദ്ര പറയുന്നത്. 

ചെമ്പ് അഥവാ കോപ്പര്‍ അടങ്ങിയ ഭക്ഷണക്രമം ചർമ്മത്തിലെ പ്രോട്ടീനുകളെ സുസ്ഥിരമാക്കാനും കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഇതുവഴി ദൃഢവും കൂടുതൽ യുവത്വവുമുള്ള ചർമ്മം ലഭിക്കും. കോപ്പറിന് ശക്തമായ ബയോസിഡൽ ഗുണങ്ങളുണ്ട്. ഇത് വിവിധ ചർമ്മപ്രശ്നങ്ങളെ തടയുകയും ചര്‍മ്മം സുന്ദരമാവുകയും ചെയ്യുമെന്നും ലവ്നീത് ഭദ്ര പറയുന്നു. 

ചർമ്മത്തെ ശക്തിപ്പെടുത്തുന്നതിനും ഉറപ്പുള്ളതാക്കുന്നതിനും ആവശ്യമായ രണ്ട് ഘടകങ്ങളായ കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ വികസനത്തിന് കോപ്പര്‍ സഹായിക്കുന്നു. ഹൈലൂറോണിക് ആസിഡിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാനും കോപ്പര്‍ സഹായിക്കുമെന്നും ലവ്നീത് ഭദ്ര പറയുന്നു. 

കോപ്പര്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

പയർ, സോയാ ബീൻസ്, ഗ്രീൻ ആപ്പിൾ, ചക്ക, ഉണക്കമുന്തിരി, ബദാം, നിലക്കടല തുടങ്ങിയ ഭക്ഷ്യ പദാർത്ഥങ്ങൾ കോപ്പറിന്‍റെ സമ്പന്നമായ ഉറവിടങ്ങളാണ്. 

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട മറ്റ് ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഓറഞ്ച്: ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങൾ കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സിയും മറ്റും അടങ്ങിയതാണ്. അതിനാല്‍ ഓറഞ്ച്, നാരങ്ങ, മുന്തിരി, മുസംബി, കിവി മുതലായവയെല്ലാം പതിവായി കഴിക്കാം. 

ചീര:  ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

ബെറി പഴങ്ങള്‍:  സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളില്‍ ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

തൈര്: തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: മുഖക്കുരു അകറ്റാനും തലമുടി വളരാനും ഇഞ്ചി; ഉപയോഗിക്കേണ്ടത് ഇങ്ങനെ...

youtubevideo

Follow Us:
Download App:
  • android
  • ios