ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് രശ്മി രഞ്ജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
നാല് മണിക്ക് ചായയ്ക്കൊപ്പം കഴിക്കാൻ ഏറ്റവും എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു പലഹാരമാണ് ഉള്ളിവട.
വേണ്ട ചേരുവകൾ
സവാള - രണ്ട് കപ്പ്
മല്ലിയില - 2 സ്പൂൺ
ഉപ്പ് - ഒരു സ്പൂൺ
എണ്ണ - ഒരു സ്പൂൺ
കടലമാവ് - ഒരു കപ്പ്
മുളകുപൊടി - ഒരു സ്പൂൺ
കായപ്പൊടി - അര സ്പൂൺ
തയ്യാറാക്കുന്ന വിധം
സവാള നീളത്തിൽ അരിഞ്ഞത്തിലേയ്ക്ക് കടലമാവും മുളകുപൊടിയും ഉപ്പും കായപ്പൊടിയും ഒരു സ്പൂൺ എണ്ണയും ആവശ്യത്തിന് കുറച്ച് മല്ലിയിലയും കുറച്ച് വെള്ളവും ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചതിന് ശേഷം അതിലേക്ക് കുഴച്ചെടുത്തതിനെ ചെറിയ ഉരുളകളായിട്ട് ഇട്ടുകൊടുത്ത് നല്ലപോലെ ഒന്ന് വറുത്തെടുക്കാവുന്നതാണ്. ഇതോടെ ഉള്ളിവട റെഡി.


