വേനല്‍ച്ചൂട് കടുത്തുവരികയാണ്. അതിനാല്‍ ആഹാരകാര്യത്തില്‍ ശ്രദ്ധ വേണം.
വേനല്‍ച്ചൂട് കടുത്തുവരികയാണ്. അതിനാല്‍ ആഹാരകാര്യത്തില്‍ ശ്രദ്ധ വേണം. ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നാണ് വെള്ളരിക്ക. ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍. അത് വെള്ളരിക്കയിലുണ്ട്. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ശരീരത്തില്‍ ജലാംശം നില നിര്‍ത്താൻ പറ്റുന്ന ഒന്നാണ് വെള്ളരിക്ക. വെള്ളരിക്ക കഴിക്കുന്നതിലൂടെ 95 ശതമാനം ജലാംശം ശരീരത്തിൽ നിലനിർത്തുന്നു. വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ കുക്കുമ്പര്‍ ജ്യൂസിനു കഴിയും. ഇതിലെ 'കൊളാജന് ' ആന്‍റി കാന്‍സര്‍ പ്രോപ്പര്‍ട്ടി ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരത്തിലെ ജലാംശം ക്രമപ്പെടുത്താന്‍ സഹായിക്കും.

കൂടാതെ ഇത് ഹൃദയപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാനും ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ പുറന്തള്ളാനും സഹായിക്കും. ശരീരത്തിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ വെള്ളരിക്ക നല്ലതാണ്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് കുക്കുമ്പര്‍ ജ്യൂസ്. ഇതിലെ ആന്‍റി ഓക്‌സിഡന്‍റുകള്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള ഏറ്റവും മികച്ച വഴിയാണ്. ഇതുവഴി പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണ്.

ചർമ്മം തിളങ്ങുന്നതിന് കുക്കുമ്പർ ജ്യൂസ് നല്ലതാണ്. ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നതു കൊണ്ട് ചുളിവുകളടക്കമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നത് പിടിച്ചു നിര്‍ത്താന്‍ സാധിയ്ക്കും. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കും.
കുക്കുമ്പര്‍ ജ്യൂസില്‍ വൈറ്റമിന്‍ കെ, സി, എ, പൊട്ടാസ്യം, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശരീരത്തെ സംരക്ഷിക്കുന്നു.
