സൊമാറ്റോ വഴി വാങ്ങിയ ഭക്ഷണത്തില്‍ നിന്നും ജീവനുള്ള പുഴുവിനെ ലഭിച്ചതായാണ് യുവാവ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുമുണ്ട്. 

ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി വ്യാപകമായ കാലമാണല്ലോ ഇത്. പ്രത്യേകിച്ച് തിരക്കേറിയ ഈ ജീവിതത്തില്‍ പലപ്പോഴും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ ഒരു സഹായമാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികളും വരാറുണ്ട്. അടുത്തിടെ ഒരു ഡെലിവറി ആപ്പ് വഴി ഭക്ഷണം വാങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് ബംഗളൂരുവില്‍ നിന്നുള്ള ഒരു ഉപഭോക്താവ്. സൊമാറ്റോ വഴി വാങ്ങിയ ഭക്ഷണത്തില്‍ നിന്നും ജീവനുള്ള പുഴുവിനെ ലഭിച്ചതായാണ് യുവാവ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുമുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ഫിറ്റ്‌നസ്‌കാപ്രതീക് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് യുവാവ് ഭക്ഷണം വാങ്ങിയപ്പോഴുണ്ടായ അനുഭവം വിവരിക്കുന്നത്. ഫ്രഷ്‌മെനു വഴി നാല് സാധനങ്ങളാണ് ഓര്‍ഡര്‍ ചെയ്തതെന്നും എന്നാല്‍ മൂന്ന് സാധനങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും യുവാവ് വീഡിയോയില്‍ പറയുന്നു. ഇതിന്റെ ബില്ലും പങ്കുവെച്ചിട്ടുണ്ട്. അതില്‍ തന്നെ സാലഡിന്റെ ഒരു പാത്രം തുറന്നുപ്പോഴാണ് ജീവനുള്ള പുഴുവിനെ കണ്ടതെന്നും യുവാവ് പറയുന്നു. വീഡിയോയിലും ഇത് വ്യക്തമാണ്. ബാക്കിയുള്ള പാത്രങ്ങള്‍ തുറന്നുനോക്കിയില്ലെന്നും യുവാവ് പറയുന്നു. 

View post on Instagram

 പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കണമെന്നും വേറെ വഴിയില്ലെങ്കില്‍ മാത്രം പുറത്തുനിന്നുള്ള ഭക്ഷണം വാങ്ങുകയെന്നും അത് കഴിക്കുന്നതിന് മുമ്പ് നന്നായി ഭക്ഷണം പരിശോധിക്കണെന്നും വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. വീഡിയോയ്ക്ക് പിന്നാലെ ഫ്രഷ്‌മെനു ക്ഷമാപണവുമായി രംഗത്തെത്തി. ഇത് ഒരിക്കലും അംഗീകരിക്കാനാകാത്തതാണെന്നും ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു. വീഡിയോയ്ക്ക് താഴെ നിരവധി ഉപഭോക്താക്കള്‍ സമാനമായ അനുഭവങ്ങള്‍ പങ്കുവച്ചിട്ടുമുണ്ട്.

Also read: സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് പാനീയങ്ങള്‍