വേണ്ട ചേരുവകൾ...

ചെറുതായി നുറുക്കിയ അണ്ടിപ്പരിപ്പ്               രണ്ട് കപ്പ്
പാല്‍                                                                          കാല്‍ കപ്പ്
പഞ്ചസാര                                                                 മുക്കാല്‍ കപ്പ്
അലങ്കാരത്തിനായി സില്‍വര്‍ വാര്‍ക്ക് ഉപയോഗിക്കാം.

തയാറാക്കുന്ന വിധം...

ആദ്യം പാല്‍ തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ അതിലേക്ക് പഞ്ചസാര ചേര്‍ത്തിളക്കുക. 

ഒന്നുകൂടി തിളച്ച ശേഷം അണ്ടിപ്പരിപ്പു ചേര്‍ത്തിളക്കുക. മിശ്രിതം നന്നായി കട്ടിയാകുന്നത് വരെ ഇളക്കിക്കൊണ്ടേയിരിക്കുക. 

നെയ്യ് പുരട്ടി വച്ചിരിക്കുന്ന ഒരു പാത്രത്തിലേക്ക് ഈ മിക്സ് ഒഴിച്ചു നല്ലപോലെ പരത്തുക. ഇതിനു മുകളിലായി കുറച്ച് സില്‍വര്‍ വാര്‍ക്ക് വിതറുക. തണുത്ത ശേഷം ബര്‍ഫിയുടെ ആകൃതിയില്‍ മുറിച്ചെടുക്കുക.