തന്‍റെ ഭർത്താവ് പുറത്ത് നിന്ന് ഭക്ഷണം ഓർഡർ ചെയ്തിരുന്നതായും ഡെലിവറി ബോയ് അവരുടെ വീട്ടിലെത്തിയപ്പോൾ  വരാന്തയിൽ സൂക്ഷിച്ചിരുന്ന പൂച്ചട്ടി അബദ്ധത്തിൽ പൊട്ടിച്ചതായും ഒരു ഉപയോക്താവ് ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.  ഡെലിവറി ബോയ് ഉടന്‍ തന്നെ ഭർത്താവിനെ വിളിച്ച് ക്ഷമാപണം നടത്തിയെന്നും ഇവര്‍ പറയുന്നു. 

തിരക്കു പിടിച്ച ഈ ജീവിതത്തിനിടയില്‍ ഇന്ന് പലരും ആശ്രയിക്കുന്നത് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളെയാണ്. എന്നാല്‍ ഓണ്‍ലൈൻ ഡെലിവെറിയുമായി ബന്ധപ്പെട്ട പല പരാതികളും, ഡെലിവറി ജീവനക്കാരുമായി ബന്ധപ്പെട്ട നിരവധി രസകരമായ സംഭവങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇവിടെ ഇതാ ഫുഡ് ഡെലിവറിക്കായി പോയ വീട്ടിലെ വരാന്തയില്‍ ഉണ്ടായിരുന്ന ചെടിച്ചട്ടി അറിയാതെ പൊട്ടിച്ച ഒരു ഡെലിവറി ബോയിയുടെ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

അറിയാതെ പറ്റിയതാണെങ്കിലും ഈ ഡെലിവറി ബോയ് പുതിയ ഒരു പൂച്ചട്ടിയാണ് ഉപയോക്താവിന് വാങ്ങി നല്‍കിയത്. തന്‍റെ ഭർത്താവ് പുറത്ത് നിന്ന് ഭക്ഷണം ഓർഡർ ചെയ്തിരുന്നതായും ഡെലിവറി ബോയ് അവരുടെ വീട്ടിലെത്തിയപ്പോൾ വരാന്തയിൽ സൂക്ഷിച്ചിരുന്ന പൂച്ചട്ടി അബദ്ധത്തിൽ പൊട്ടിച്ചതായും ഒരു ഉപയോക്താവ് ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ഡെലിവറി ബോയ് ഉടന്‍ തന്നെ ഭർത്താവിനെ വിളിച്ച് ക്ഷമാപണം നടത്തിയെന്നും ഇവര്‍ പറയുന്നു. 

'ഇന്ന് രാത്രിയിലെ ഭക്ഷണം ഭര്‍ത്താവ് ഓണ്‍ലൈനായി ഓർഡർ ചെയ്തു, അത് കൊണ്ടുവന്ന ഡെലിവറി ബോയ് അബദ്ധവശാൽ ഞങ്ങളുടെ വരാന്തയിലെ പൂച്ചട്ടി പൊട്ടിച്ചു, ക്ഷമ ചോദിക്കാൻ അയാള്‍ വിളിക്കുകയും അതിന് പണം നൽകുകയും ചെയ്തു. എന്നാല്‍ അത് വേണ്ടെന്ന് ഭര്‍ത്താവ് പറഞ്ഞു. ആർക്കും ഇത് സംഭവിക്കാം, നിങ്ങൾ ഇതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല എന്ന് ഭർത്താവ് പറയുന്നതും കേട്ടു'- ആദ്യത്തെ ട്വീറ്റ് ഇങ്ങനെയായിരുന്നു. 

സംഭവത്തെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് പോസ്റ്റ് മെയ് 31-ന് ഇവര്‍ വീണ്ടും ട്വീറ്റ് ചെയ്തു. ഡെലിവറി എക്‌സിക്യുട്ടീവ് അവർക്ക് ഒരു പുതിയ പൂച്ചട്ടി നല്‍കി എന്നാണ് ട്വീറ്റില്‍ പറയുന്നത്. ഇത്രയും ദയ കാണിച്ചതിന് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ സമ്മാനം നല്‍കിയതെന്നും ട്വീറ്റില്‍ പറയുന്നു. ഇതിന്‍റെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. 

Scroll to load tweet…

Also Read: മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? പതിവായി കഴിക്കാം ഈ പത്ത് പഴങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

YouTube video player