രാത്രി ചോറ് കഴിച്ചില്ലെങ്കിൽ ഉറക്കം വരാത്തവരും ഉണ്ടാകാം.  അത്തരത്തില്‍ അത്താഴത്തിന് അഥവാ രാത്രി ചോറ് കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍, ആ ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. 

മലയാളികള്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്ന ഭക്ഷണമാണ് ചോറ്. കുറഞ്ഞതു രണ്ട് നേരമെങ്കിലും ചോറ് കഴിച്ചില്ലെങ്കില്‍ ത്യപ്തിയില്ലാത്തവരുണ്ട്. രാത്രി ചോറ് കഴിച്ചില്ലെങ്കിൽ ഉറക്കം വരാത്തവരും ഉണ്ടാകാം. അത്തരത്തില്‍ അത്താഴത്തിന് അഥവാ രാത്രി ചോറ് കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍, ആ ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. പതിവായി അത്താഴത്തിന് ചോറ് കഴിക്കുന്നതു കൊണ്ടുള്ള ദൂഷ്യവശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

രാത്രി ഉറങ്ങുന്നതിന് മുമ്പ് വയറു നിറച്ച് ചോറ് കഴിക്കുന്നത് ദഹനം മന്ദഗതിയിലാകാൻ ഇടയാക്കും. ഇത് വയറില്‍ 
അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. അതിനാല്‍ രാത്രി ചോറ് കഴിക്കുന്നത് നിര്‍ത്തുന്നതാണ് നല്ലത്. അല്ലെങ്കില്‍ രാത്രി ഏഴ് മണിക്കു മുമ്പ് മിതമായ അളവില്‍ മാത്രം ചോറ് കഴിക്കാം.

രണ്ട്...

കാർബോഹൈഡ്രേറ്റിനാൽ സംമ്പുഷ്ടമാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവു കൂടുന്നത് ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പിന്റെ അളവ് കൂടാൻ കാരണമാകും. ഇതുമൂലം വയര്‍ ചാടാനും ശരീരഭാരം വര്‍‌ധിക്കാനും കാരണമാകും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രി ചോറ് കഴിക്കുന്നത് ഒഴിവാക്കുക. 

മൂന്ന്...

രാത്രി ചോറ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കുതിച്ചുയരാൻ കാരണമാകും. ഇൻസുലിൻ പ്രതിരോധത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. അതിനാല്‍ പ്രമേഹമുള്ളവര്‍ രാത്രി ചോറ് കഴിക്കുന്നതും പരിമിതപ്പെടുത്തുക. 

നാല്...

രാത്രി വയറു നിറച്ചും കാർബോഹൈഡ്രേറ്റ് അടങ്ങിയ ചോറ് കഴിക്കുന്നത് ദഹനക്കേടുണ്ടാക്കി ഉറക്കത്തെ തടസപ്പെടുത്താനും സാധ്യതയുണ്ട്. 

അഞ്ച്... 

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ ഉള്ളതിനാല്‍ പതിവായി രാത്രി ചോറ് കഴിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. 

ആറ്... 

ചോറില്‍ ആവശ്യത്തിന് പ്രോട്ടീനോ ആരോഗ്യകരമായ കൊഴുപ്പോ വിവിധ പോഷകങ്ങളോ ഇല്ല. അതിനാല്‍ ഇവ മിതമായ അളവില്‍ കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. 

Also read: പതിവായി മള്‍ബെറി കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

youtubevideo