ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് മേരി നേസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഡയറ്റ് നോക്കുന്നവർക്ക് ധെെര്യമായി കഴിക്കാവുന്ന ഒരു സ്പെഷ്യൽ ദോശ. വെയ്റ്റ് ലോസിന് സഹായിക്കുന്ന സ്പെഷ്യൽ ​റാഗി ദോശ. 

വേണ്ട ചേരുവകൾ 

ഫിംഗർ മില്ലറ്റ് അല്ലെങ്കിൽ റാഗി മാവ് 1 കപ്പ് അല്ലെങ്കിൽ 250 ഗ്രാം
ശേഷിക്കുന്ന ദോശ ബാറ്റർ 1 കപ്പ് അല്ലെങ്കിൽ 250 മില്ലി പുളിപ്പിച്ച മാവ്
കാരറ്റ് 2 ചെറുതായി അരിഞ്ഞത്
സവാള 1 ഇടത്തരം ചെറുതായി അരിഞ്ഞത്
പച്ചമുളക് 2 മുതൽ 3 വരെ ചെറുതായി അരിഞ്ഞത്
കറിവേപ്പില 2 മുതൽ 3 വരെ ചെറുതായി അരിഞ്ഞത്
ജീരകം അല്ലെങ്കിൽ ജീരകപ്പൊടി 1 ടീസ്പൂൺ
ഉണങ്ങിയ പുതിനയിലയോ പുതിനയിലയോ മല്ലിയിലയോ ഒരു പിടി ചെറുതായി അരിഞ്ഞത്
നെയ്യ് 2 മുതൽ 3 ടീസ്പൂൺ
ബാറ്റർ ഉണ്ടാക്കാൻ ആവശ്യമായ വെള്ളം
ആവശ്യത്തിന് ഉപ്പ്

തയ്യാറാക്കുന്ന വിധം 

 റാഗി മാവ് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ദോശമാവ് കൂടി ചേർത്ത് നന്നായി കുഴച്ചെടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ക്യാരറ്റ്, ചെറുതായി അരിഞ്ഞത് സവാള, ചെറുതായി അരിഞ്ഞത് പച്ചമുളക്, കറിവേപ്പില, ജീരകവും ചേർത്ത് കൊടുക്കുക. ശേഷം ജീരകം ചേർക്കുക. അതിലേക്ക് ഉണങ്ങിയ പുതിനയിലയോ അല്ലെങ്കിൽ മല്ലിയിലയോ ചേർത്ത് കൊടുക്കുക. ശേഷം കുറച്ചു നെയ്യ് കൂടെ ചേർത്ത് നല്ലപോലെ വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് മാവിളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം ദോശക്കല്ലിൽ ചുട്ടെക്കുക.

അവാക്കാഡോ കൊണ്ട് കിടിലനൊരു മിൽക്ക് ഷേക്ക് ; റെസിപ്പി