ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്താം ഹെൽത്തി അവാക്കാഡോ മിൽക്ക് ഷേക്ക്‌. 

വേണ്ട ചേരുവകൾ 

  • അവാക്കാഡോ 1 എണ്ണം 
  • പഴം 1 എണ്ണം 
  • പഞ്ചസാര 2 സ്പൂൺ.
  • പാൽ 1 ഗ്ലാസ്‌ 
  • നട്സ് 2 സ്പൂൺ 

തയ്യാറാക്കുന്ന വിധം 

ആദ്യം അവാക്കാഡോ കുരു കളഞ്ഞതിനുശേഷം ഉള്ളിലുള്ള ഭാഗം മാത്രം മിക്സിയുടെ ജാറിലേക്ക് ഇടുക. ശേഷം അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും പഴവും പാലും നട്ട്സും ചേർത്ത് നല്ലപോലെ അരച്ചെടുത്ത് ഗ്ലാസിലേക്ക് ഒഴിച്ചു കുടിക്കുക. ഹെൽത്തി അവാക്കാഡോ ഷേക്ക് തയ്യാർ. 

Avocado Milkshake || Healthy & Creamy Milkshake