ദോശ- ഐസ്ക്രീം പരീക്ഷണമാണ് ഇവിടത്തെ ഐറ്റം. മുംബൈയില്‍ നിന്നുള്ള ഫുഡ് ബ്ലോഗറാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വഴിയോരഭക്ഷണശാലയില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

ഭക്ഷണത്തില്‍ നടത്തുന്ന പല വിചിത്രമായ പരീക്ഷണങ്ങളുടെ വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഒട്ടും ചേര്‍ച്ചയില്ലാത്ത രുചികള്‍ ഒന്നിച്ച് കഴിക്കുന്ന അത്തരം വീഡിയോകള്‍ക്ക് നല്ല വിമര്‍ശനങ്ങളും ലഭിക്കാറുണ്ട്. അത്തരമൊരു വിചിത്രമായ പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദോശയിലാണ് ഇത്തവണത്തെയും പരീക്ഷണം. 

ദോശ- ഐസ്ക്രീം പരീക്ഷണമാണ് ഇവിടത്തെ ഐറ്റം. മുംബൈയില്‍ നിന്നുള്ള ഫുഡ് ബ്ലോഗറാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വഴിയോരഭക്ഷണശാലയില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ചൂടായ ദോശക്കല്ലിലേയ്ക്ക് ആദ്യം ദോശമാവ് ഒഴിക്കുന്നു, ശേഷം വെണ്ണ ചേര്‍ത്ത് നന്നായി പരത്തുന്നു. ഇനി ഇതിന് പുറത്തേയ്ക്ക് ചോക്ലേറ്റ് സോസ് ഒഴിച്ചു ദോശ മൊരിച്ചെടുക്കുന്നു. ഈ ദോശ മുറിച്ചെടുത്ത് ഐസ്‌ക്രീം കോണ്‍ ആകൃതിയില്‍ ചുരുട്ടിയെടുക്കുന്നു. ഇതിലേയ്ക്ക് ഐസ്‌ക്രീം നിറച്ച് ചോക്ലേറ്റും സോസും ഒഴിച്ചെടുത്താണ് ഇത് വിളമ്പുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ ഇതിന്‍റെ താഴെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തുന്നത്. ദോശ പ്രേമികള്‍ വലിയ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. ദോശയെ കൊല്ലാതിരിക്കാന്‍ പറ്റുമോയെന്നും ഈ ക്രൂരത ദോശയോട് എന്തിന് ചെയ്തു എന്നും ദോശ ആരാധകര്‍ ചോദിക്കുന്നു. 

View post on Instagram

Also Read: അറിയാം അത്തിപ്പഴത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player