Asianet News MalayalamAsianet News Malayalam

പ്ലാസ്റ്റിക്ക് അരിയോ; കഞ്ഞിവെള്ളത്തിന് മുകളിൽ അടിയുന്ന പാട കത്തിച്ചാൽ ഉരുകി കത്തുന്നു, ഇത് പ്ലാസ്റ്റിക്ക് ആണോ? ഇതിന് പിന്നിലെ സത്യമെന്ത്..?

എന്താണ് പ്ലാസ്റ്റിക്ക് അരി ? കഞ്ഞിവെള്ളത്തിന് മുകളിൽ അടിയുന്ന പാട കത്തിച്ചാൽ ഉരുകി കത്തുന്നു.. ഇത് പ്ലാസ്റ്റിക്ക് ആണോ ?.. ഹോമിയോ ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറയുന്നു.

dr rajesh kumar video about plastic rice viral video
Author
Trivandrum, First Published Dec 12, 2019, 10:53 AM IST

സോഷ്യൽ മീഡിയയിൽ കഴി‍ഞ്ഞ ഒരാഴ്ച്ചയായിട്ട് പ്ലാസ്റ്റിക്ക് അരിയെ കുറിച്ചുള്ള വീഡിയോയാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. എന്താണ് പ്ലാസ്റ്റിക്ക് അരി ? എന്തുകൊണ്ട് ചോറ് ഉരുളകൾ റബ്ബർ പന്ത് പോലെ ബൗൺസ് ചെയ്യുന്നത്.? കഞ്ഞിവെള്ളത്തിന് മുകളിൽ അടിയുന്ന പാട കത്തിച്ചാൽ ഉരുകി കത്തുന്നു.. ഇത് പ്ലാസ്റ്റിക്ക് ആണോ ? പ്ലാസ്റ്റിക്ക് അരിയ്ക്ക് പിന്നിലെ രഹസ്യം എന്താണെന്ന് അറിയാൻ പലർക്കും താൽപര്യം കാണും. എന്താണ് ഇതിനെ പിന്നിലെ സത്യാവസ്ഥ എന്നത് പറ്റി ഹോമിയോ ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറയുന്നു.

 കഞ്ഞിവെള്ളം എടുത്തിട്ട് തിളപ്പിച്ച ചോറിന് മുകളില്‍ തെളിയുന്ന പാട പോലുള്ള കഞ്ഞിയുടെ പശ കത്തിച്ച് നോക്കുമ്പോള്‍ അവ ഉരുകി കത്തുന്നു. അതിനെ പ്ലാസ്റ്റിക്ക് പാട എന്ന രീതിയിലും ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ഇതിനെ കുറിച്ച് ആളുകള്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു. 

 2010 മുതലാണ് പ്ലാസ്റ്റിക്ക് അരി എന്ന പേരില്‍ പ്രചരണം വന്ന് തുടങ്ങിയത്. ഇതിന്റെ തുടക്കം ചൈനയില്‍ നിന്നാണ്. ചൈനയിലുള്ള വ്യാപാരികള്‍ അവിടത്തെ അരിയുടെ കോമ്പറ്റീഷന്‍ കാരണം ഒരു പ്രത്യേക തരം കോമ്പിനേഷന്‍ അവര്‍ നിര്‍മ്മിച്ച് ഇറക്കി. സാധാരണ അരിയില്‍ തന്നെ അവര്‍ ഓര്‍ഗാനിക്ക് കോമ്പോണ്ടിന്റെ ഗന്ധവും ഒരു പ്രത്യേക നിറവും നല്‍കിയിട്ട് ഉച്ചാങ് റൈസ് എന്ന പേരില്‍ ഒരു പ്രത്യേക തരം അരി 2010ല്‍ വിപണിയിലിറക്കി. അത് ആരോഗ്യത്തിന് കേടൊന്നും ഇല്ല. അത് വേവിച്ച് ചോറാക്കുന്ന സമയത്ത് നല്ല മണവും അതിന് നല്ല നിറവും ഉണ്ടാകും. 

ഉച്ചാങ് റൈസ് ചൈനില്‍ 2010ല്‍ നല്ല രീതിയില്‍ വിൽക്കപ്പെട്ടിരുന്നു. അവിടെയും വിയറ്റ്‌നാമിലും ഈ അരി ഭയങ്കരമായി ഹിറ്റായി. 2011 ആയപ്പോഴേക്കും ഇത് ലോകമെമ്പാടും ഉച്ചാങ് റൈസ് കയറ്റി അയക്കാന്‍ തുടങ്ങി. 2010ല്‍ ചൈനയിലുണ്ടാക്കിയ ഈ അരി സാധാരണ അരിയുടെ മാര്‍ക്കറ്റിനെ ഒരുപാട് തകര്‍ക്കുക ഉണ്ടായി. ഇത്തരത്തില്‍ ഉച്ചാങ് റൈസ് ഭയങ്കരമായിട്ട് ചൈനയിലെ സാധാരണ അരി വിപണിയെ തകര്‍ത്ത സമയത്താണ് സാധാരണ അരി മുതലാളിമാര്‍ ഇത്തരത്തില്‍ ഇത് പ്ലാസ്റ്റിക്ക് അരിയാണ് എന്ന രീതിയില്‍ പ്രചരിച്ച് തുടങ്ങിയതെന്ന് ഡോ. രാജേഷ് പറയുന്നു.

2011ല്‍ ലോകമാകമാനം ഈ അരി കയറ്റുമതി ചെയ്യപ്പെട്ടപ്പോള്‍ ചൈന, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നും പ്ലാസ്റ്റിക്ക് അരി ലോകമെമ്പാടും കയറ്റി അയക്കുന്നു എന്ന രീതിയില്‍ പ്രചരണം ആയി. ഏകദേശം 2014 മുതല്‍ ഇടവിട്ട് പല കാലയളവിലായിട്ട് ഇന്ത്യയിലെല്ലാം ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ വന്ന് തുടങ്ങി. എന്നാല്‍ ഇന്ത്യയില്‍ ഉച്ചാങ് റൈസ് അല്ല ബസുമതി അരിയാണ് ഉരുട്ടി എറിഞ്ഞ് നോക്കിയിട്ട് ആളുകള്‍ ഇത് പ്ലാസിറ്റിക്ക് കൊണ്ടുണ്ടാക്കിയതാണെന്ന് പറഞ്ഞ് പരത്തുന്നത്. 

ഏഷ്യയിൽ ഇന്ത്യയാണ് ഇന്ന് ബസുമതി ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യം. യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലാണ് ബസുമതി പോലുള്ള അരി വര്‍ഗങ്ങള്‍ കൂടുതലായി വികസിപ്പിച്ചത്. അതില്‍ തന്നെ ഏഴോ എട്ടോ ഇനം ലോകമെമ്പാടും കയറ്റി അയക്കുന്നുണ്ടെന്ന് ഡോ. രാജേഷ് പറ‍ഞ്ഞു. 

 ഇനി ആളുകള്‍ അരി ഉരുട്ടി നോക്കുമ്പോള്‍ റമ്പര്‍ പോലെ ബൗണ്‍സ് ചെയ്യുന്നത് എങ്ങനെ എന്ന് അറിയാം. ചോറ് എന്ന് പറയുന്നത് സാറ്റാര്‍ച്ചാണ്. സാറ്റാര്‍ച്ച് എന്ന് പറയുന്നത് ഒട്ടുന്ന ടൈപ്പ് മെറ്റീരിയലാണ്. മൈദ മാവ് ഒട്ടിക്കാന്‍ ഉപോഗിക്കുന്നതിന് മുമ്പ് ചോറ് ഉപയോഗിച്ചാണ് നമ്മള്‍ ഒട്ടിച്ചിരുന്നത്. പണ്ടൊക്കെ സാറ്റാമ്പ് ഒട്ടിക്കാന്‍ ഉപയോഗിച്ചിരുന്നത് ചോറ് ആയിരുന്നു എന്നുള്ളത് നിങ്ങള്‍ ഓര്‍ത്തിരിക്കുക.

 ഇതേ അവസ്ഥ തന്നെ ചോറിന് ഒരു പശുമ ഉണ്ട്. ഈ പശുമ സാധാരണഗതിയില്‍ നമ്മുടെ നാട്ടില്‍ കിട്ടുന്ന വെള്ള അരിയ്ക്ക് കൂടുതലായിരിക്കും. തവിട് അരി എന്ന് പറയുന്നത് ചോറിന്റെ മുകളില്‍ തവിടിന്റെ ഒരു ചുവപ്പ് കോട്ടിങ് ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ നമുക്ക് കിട്ടുന്ന പോളിഷ്ഡ് ആയിട്ടുള്ള റൈസ് എന്ന് പറയുന്നതിന്റെ അകത്ത് തവിടില്ല. വളരെ പോളിഷ്ഡ് രീതിയിലാണ്. ഇവ വേവിക്കുമ്പോള്‍ തന്നെ ഇതിന് അകത്തുള്ള പശ പുറത്തേക്ക് വരുന്നു. 

എന്നാല്‍ വീഡിയോയില്‍ കാണിക്കുന്നത് സാധാരണ വെള്ള അരിയും അല്ല ബസുമതി റൈസാണ്. ബസുമതി റൈസാണ് നമ്മുടെ നാട്ടില്‍ ബിരിയാണി പോലുള്ളവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ബസുമതി റൈസിന്റെ പ്രത്യേകത ഇത് നന്നായിട്ടൊന്ന് വേവിച്ച് കഴിഞ്ഞാല്‍ പെട്ടെന്ന് കുഴഞ്ഞ് മാവ് പോലെ ആകുന്ന സാധനമാണ്. ഇവ ശക്തമായിട്ട് ഉരുട്ടുമ്പോള്‍ നന്നായിട്ട് വേവിച്ചിട്ടുള്ള ബസുമതി റൈസിനെ നന്നായിട്ട് ഉരുട്ടുന്ന സമയത്ത് ഇവയ്ക്ക് അകത്തുള്ള പശ പോലുള്ള വസ്തു തമ്മില്‍ ഒട്ടിപിടിച്ച് ഹാര്‍ഡ് ആയിട്ടുള്ള വസ്തുവായി മാറുന്നുവെന്ന് അദ്ദേഹം പറയുന്നു. 

ഉരുണ്ട ഷേപ്പിന് ഒരു പ്രത്യേകതയുണ്ട്. ഉരുണ്ട് വരുമ്പോള്‍ ഇതിന് അകത്തുള്ള ഡെന്‍സിറ്റി കൂടുതലാണ്. ഉരുട്ടുന്ന സമയത്ത് ഇതിന് അകത്ത് വായുഗണങ്ങള്‍ പെടുന്നു. ഇത്തരത്തില്‍ വായുഗണങ്ങളുള്ള ഉരുണ്ടിരിക്കുന്ന പശയുള്ള വസ്തു ഹാര്‍ഡായി കഴിഞ്ഞാല്‍ നിലത്ത് എറിഞ്ഞാല്‍ അത് പൊട്ടില്ല. കാരണം ഇതിന് അകത്ത് വായുഗണങ്ങള്‍ ഉള്ളത് കൊണ്ട് ഇത് റമ്പര്‍ പോലെ ബൗണ്‍സ് ചെയ്ത് വരും.

 ഇതാണ് നിങ്ങള്‍ വീഡിയോ കാണുന്ന നമ്മുടെ ചോറ് ഉരുട്ടിയിട്ട് നിലത്ത് എറിയുമ്പോള്‍ ബൗണ്‍സ് ചെയ്യുന്നതിന് കാരണം. അല്ലാതെ, അത് പ്ലാസ്റ്റിക്ക് ആയത് കൊണ്ടല്ല. കഞ്ഞി വെള്ളത്തിന് മുകളില്‍ തെളിയുന്ന പാട എടുത്ത് ഇത് ഉണക്കിയിട്ട് കത്തിച്ച് നോക്കുക. പേപ്പര്‍ കത്തുന്നത് പോലെ കത്തുന്നത് കാണാം. സാറ്റാര്‍ച്ച് എല്ലാം കത്തുന്നത് തന്നെയാണ്.

 അതായത്, നമ്മള്‍ കഴിക്കുന്ന ഏത് ഭക്ഷണവും തീയില്‍ വച്ച് ചൂടാക്കി നോക്കുക. ആദ്യം ഇതിന് അകത്തുള്ള ജലാംശം വേപ്പര്‍ ആയി പോകും. ക്രമേണ ഈ വസ്തു കത്തുന്നത് കാണാം. ഇത് മാത്രമല്ല പ്രോട്ടീനും അത്യാവശ്യം കൊഴുപ്പും ചേര്‍ന്നിട്ടുള്ള വസ്തുക്കളും കത്തും എന്നതാണ് വാസ്തവം. ഒന്ന് മനസിലാക്കേണ്ടത് കത്തുന്ന ഏത് വസ്തുവും പ്ലാസ്റ്റിക്ക് അല്ല എന്നതാണ് മനസിലാക്കേണ്ടത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള കുര്‍കുറേ കാണിച്ചിട്ട് ഇത് പ്ലാസ്റ്റിക്ക് ആണെന്ന രീതിയില്‍ അടുത്തിടെ പ്രചരണം ഉണ്ടായിരുന്നു. അവിടെയും കാര്‍ബോഹൈഡ്രേറ്റ് തന്നെയാണ് ഉരുകി കത്തുന്നതെന്ന് ഡോ. രാജേഷ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios