അമിത വണ്ണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചെറുതല്ല. അതുകൊണ്ടുതന്നെ, ഇന്ന് ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്ന നിരവധി പേരുണ്ട്. അവർക്ക്  കാബേജ് ജ്യൂസ് നല്ലൊരു പ്രതിവിധിയാണ്. ദിവസവും ഒരു കപ്പ് കാബേജ് ജ്യൂസ് കുടിച്ചാൽ ശരീരഭാരം കുറയ്ക്കാമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.  

മറ്റ് ജ്യൂസുകളെ അപേക്ഷിച്ച് കലോറി വളരെ കുറവായതിനാല്‍ തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി കാബേജ് ജ്യൂസ് കുടിക്കാം. ഒരു ഗ്ലാസ് കാബേജ് ജൂസില്‍ 22 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. പൊട്ടാസ്യം, വൈറ്റമിന്‍ സി, സള്‍ഫര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള  കാബേജ് കരളിനും ഉത്തമമാണെന്ന് പഠനം പറയുന്നു. 

ദഹനം കൂടുതല്‍ മെച്ചപ്പെട്ടതാക്കാനും കാബേജ്  ഉത്തമമാണ്.അൾസർ ഇല്ലാതാക്കാൻ കാബേജ് ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും.  കാബേജിനൊപ്പം ഇഞ്ചിയും നാരങ്ങയും കൂടി ചേര്‍ത്ത് ജ്യൂസാക്കുന്നത് നല്ലതാണ്.