പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്. 

വണ്ണം കുറയ്ക്കാനും വയറ് കുറയ്ക്കാനുമൊക്കെ കഷ്ടപ്പെടുകയാണ് പലരും. എങ്ങനെയെങ്കിലും ഒന്ന് വയര്‍ കുറച്ചാല്‍ മതിയെന്നാണ് പലര്‍ക്കും. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദ്രോഗം ഉണ്ടാക്കാനുള്ള സാധ്യത വരെയുണ്ട്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ വെറും വയറ്റില്‍ കഴിക്കേണ്ടവ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ഒന്നാണ് ചിയ വിത്തുകള്‍. ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഈ കുഞ്ഞൻ വിത്ത്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവ അടങ്ങിയ ചിയ സീഡ് വെള്ളം ദഹനത്തിനും മികച്ചതാണ്. ഫൈബര്‍ അടങ്ങിയ ഇവ വയര്‍ നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. കൂടാതെ വയര്‍ കുറയ്ക്കാനും ഇവ സഹായിക്കും. ഇതിനായി ആദ്യം വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ചിയ വിത്തുകള്‍ ചേര്‍ക്കുക. ഇനി ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാ നീര് കൂടി ചേര്‍ത്തിളക്കാം. ശേഷം ഇവ എന്നും രാവിലെ വെറും വയറ്റില്‍ കുടിക്കാം. അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഈ പാനീയം സഹായിക്കും. 

രണ്ട്... 

രാവിലെ വെറുംവയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. ഇതിനായി ഉലുവ ചൂടുവെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ആ വെള്ളം കുടിക്കാം. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ ഇത് സഹായിക്കും. 

മൂന്ന്...

ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു. അതിനായി രാത്രിയില്‍ ജീരകം ഇട്ടുവച്ച വെള്ളം രാവിലെ കുടിക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

നാല്... 

നാരങ്ങാ നീരില്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതും അടിവയറിലെ കൊഴുപ്പിനെ പുറംന്തള്ളാന്‍ സഹായിക്കാം. 

അഞ്ച്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ രാവിലെ കുടിക്കുന്നതും വയര്‍ കറയ്ക്കാന്‍ സഹായിച്ചേക്കാം. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: മഴക്കാലത്ത് നിങ്ങളുടെ ആരോഗ്യം വർധിപ്പിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player