വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങളെ പരിചയപ്പെടാം.

വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ശരിയായ ഭക്ഷണക്രമം പിന്‍തുടരേണ്ടതും വ്യായാമം ചെയ്യേണ്ടതും പ്രധാനമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങളെ പരിചയപ്പെടാം.

1. ജീരക വെള്ളം

ജീരകത്തിലെ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ സഹായിക്കും. അതിനാല്‍ രാവിലെ ജീരക വെള്ളം കുടിക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

2. അയമോദക വെള്ളം

ഫൈബര്‍ അടങ്ങിയതും, കലോറി കുറഞ്ഞതുമായ അയമോദക വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും സഹായിക്കും.

3. നാരങ്ങാ വെള്ളത്തില്‍ തേന്‍

ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിലേയ്ക്ക് പകുതി നാരങ്ങ നീര് ചേർക്കുക. ശേഷം തേന്‍ കൂടി ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കാം.

4. ഇഞ്ചി ചായ

വയറിലെ കൊഴുപ്പിനെ പുറന്തള്ളാന്‍‍ ഇഞ്ചിയിലെ ജിഞ്ചറോള്‍ സഹായിക്കും. ഇതിനായി രാവിലെ ഇഞ്ചി ചായ കുടിക്കാം.

5. ഉലുവ വെള്ളം

രാത്രി കുതിര്‍ക്കാന്‍ വെച്ച ഉലുവ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതും വയറു കുറയ്ക്കാന്‍ സഹായിക്കും.

6. ചിയാ സീഡ് വെള്ളം

ഫൈബറിനാല്‍ സമ്പന്നമായ ചിയാ സീഡ് വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതും വയറു കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

7. ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും വയറു കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.