ആന്‍റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയ തുളസി വെള്ളം ദിവസവും കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതാണ് തുളസി. വിറ്റാമിൻ എ, ഡി, ഇരുമ്പ്, നാരുകൾ എന്നിവ അടങ്ങിയ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്‍റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയ തുളസി വെള്ളം ദിവസവും കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

Add Asianetnews as a Preferred SourcegooglePreferred

ജലദോഷം, ചുമ, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ ചെറുക്കാനും തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്. രാവിലെ വെറും വയറ്റില്‍ തുളസി വെള്ളം കുടിക്കുന്നത് ദഹന പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും. ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയവയെ തടയാന്‍ ഇവ ഗുണം ചെയ്യും. കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും തുളസി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. തുളസി വെള്ളം കുടിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉത്കണ്ഠയെ തടയാനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്. 

വായിലെ അണുബാധയെ ചെറുക്കാനും വായിലെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങൾ തുളസിയിലുണ്ട്. തുളസി വെള്ളം വായില്‍ കൊള്ളുന്നത് മോണയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും വായ് നാറ്റം കുറയ്ക്കുകയും ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഡ്രാഗണ്‍ ഫ്രൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍