ശരീരത്തില്‍  യൂറിക് ആസിഡ് തോത് ഉയരുമ്പോള്‍ ഗൗട്ട്, വൃക്കയില്‍ കല്ലുകള്‍ എന്നിവയ്ക്ക് കാരണമാകും. 

ശരീരത്തില്‍ യൂറിക് ആസിഡ് തോത് ഉയരുമ്പോള്‍ ഗൗട്ട്, വൃക്കയില്‍ കല്ലുകള്‍ എന്നിവയ്ക്ക് കാരണമാകും. യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം. 

1. നാരങ്ങാ വെള്ളം 

വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങാ നീര് ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. 

2. ഗ്രീന്‍ ടീ 

ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമായ ഗ്രീന്‍ ടീ കുടിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

3. ചെറി ജ്യൂസ്

ചെറി പഴങ്ങളില്‍ ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. 

4. ആപ്പിള്‍ സി‍ഡര്‍ വിനഗര്‍

ആപ്പിള്‍ സി‍ഡര്‍ വിനഗറില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് യൂറിക് ആസിഡിനെ വിഘടിപ്പിച്ച് ഇവയെ ശരീരത്തില്‍ നിന്ന് പുറംതള്ളാനും സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ടോ മൂന്നോ ടീസ്പൂണ്‍ ആപ്പിള്‍ സി‍ഡര്‍ വിനഗര്‍ ചേര്‍ത്ത് കുടിക്കാം. 

5. ചെമ്പരത്തി ചായ 

ചെമ്പരത്തി ചായ കുടിക്കുന്നതും യൂറിക് ആസിഡ് തോത് കുറയ്ക്കാനും ഗൗട്ടിനെ തടയാനും സഹായിക്കും. 

6. ഇഞ്ചി ചായ

ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ചായ കുടിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും. 

7. വെള്ളരിക്കാ ജ്യൂസ് 

വെള്ളം ധാരാളം അടങ്ങിയ വെള്ളരിക്കാ ജ്യൂസ് കുടിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും. 

8. ബീറ്റ്റൂട്ട് ജ്യൂസ് 

ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാനും ശരീരത്തിലെ യൂറിക് ആസിഡിന്‍റെ അളവിനെ കുറയ്ക്കാനും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. 

9. പൈനാപ്പിള്‍ ജ്യൂസ് 

പൈനാപ്പിളിലെ 'ബ്രോംലൈന്‍' എന്ന ഡൈജസ്റ്റീവ് എൻസൈമിന് ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. അതിനാല്‍ പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും. 

10. തണ്ണിമത്തന്‍ ജ്യൂസ് 

വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന്‍ ജ്യൂസും യൂറിക് ആസിഡിന്‍റെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: രാവിലെ ഉണക്കമുന്തിരി വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

youtubevideo