വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് കാരറ്റ് ഹൽവ. എങ്ങനെയാണ് കാരറ്റ് ഹൽവ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...

മധുരപ്രിയരാണ് നമ്മളിൽ പലരും. മധുരം ഇഷ്ടമുള്ളവർക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് കാരറ്റ് ഹൽവ. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് കാരറ്റ് ഹൽവ. എങ്ങനെയാണ് കാരറ്റ് ഹൽവ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...

വേണ്ട ചേരുവകൾ...

 കാരറ്റ് ‌3 എണ്ണം (​ഗ്രേറ്റ് ചെയ്തെടുത്തത്)
പാൽ 3 കപ്പ്
പഞ്ചസാര ആവശ്യത്തിന്
നെയ്യ് 3 ടേബിൾ സ്പൂൺ
ഏലയ്ക്കപ്പൊടിച്ചത് 1 ടീസ്പൂൺ
അണ്ടിപ്പരിപ്പ്, കിസ്മിസ് ആവശ്യത്തിന്
ഉപ്പ് ഒരു നുള്ള്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസ് എന്നിവ വറുത്ത്‌ മാറ്റിവയ്ക്കുക. ആ പാനിൽത്തന്നെ കാരറ്റും ഒരു നുള്ള് ഉപ്പും ചേർത്ത് രണ്ടു മിനിറ്റ്‌ വഴറ്റി എടുക്കുക. അതിലേക്ക് പാലും ചേർത്ത് മീഡിയം ചൂടിൽ വേവിക്കുക. കാരറ്റ് വെന്ത്‌ പാൽ വറ്റി വരുമ്പോൾ പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. പഞ്ചസാര അലിഞ്ഞ്‌ നന്നായി കുറുകിവരുമ്പോൾ ഏലയ്ക്കപ്പൊടിയും വറുത്തുവച്ച അണ്ടിപ്പരിപ്പും കിസ്മിസും ചേർത്തിളക്കി ബൗളിൽ വിളമ്പുക..

ശ്രദ്ധിക്കൂ, വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാൽ...

New Year 2024 | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Malayalam News Live #asianetnews