ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

നമ്മളില്‍ പലര്‍ക്കും ഏറെ ഇഷ്ടമുള്ള അച്ചാറിലൊന്നാണ് മാങ്ങ അച്ചാർ. ഇവ എളുപ്പത്തില്‍ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. 

വേണ്ട ചേരുവകൾ

പച്ചമാങ്ങ - 2 എണ്ണം
കടുക് - 1 സ്പൂൺ
എണ്ണ - 4 സ്പൂൺ
ഇഞ്ചി - 3 സ്പൂൺ
വെളുത്തുള്ളി - 3 സ്പൂൺ
കറിവേപ്പില - 2 തണ്ട്
കാശ്മീരി മുളകുപൊടി - 2 സ്പൂൺ
വിനാഗിരി - 2 സ്പൂൺ
കായപ്പൊടി - 1 സ്പൂൺ
ഉപ്പ് - 3 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം പച്ചമാങ്ങ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അതിനുശേഷം ഇവ പാത്രത്തിലേക്ക് മാറ്റുക. തുടര്‍ന്ന് 
അതിലേക്ക് മുളകുപൊടിയും, കായപ്പൊടിയും ആവശ്യത്തിന് ഇഞ്ചിയും വെളുത്തുള്ളിയും, കടുകും എണ്ണയും ചേർത്ത് മൂപ്പിച്ചത് കൂടി ചേർത്തു കൊടുക്കാം. ഇനി കറിവേപ്പിലയും കാശ്മീരി മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തതിന് ശേഷം അവസാനമായി വിനാഗിരി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.

YouTube video player