ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് രശ്മി രഞ്ജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

മാമ്പഴക്കാലത്ത് നല്ല കൊതിയൂറും രുചിയില്‍ മാമ്പഴ ഹൽവ അഥവാ മാങ്ങ ഹല്‍വ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
മാങ്ങ - 2 എണ്ണം
പഞ്ചസാര - 4 സ്പൂൺ
നെയ്യ് - 4 സ്പൂൺ
നട്സ് - 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
പഴുത്ത മധുരമുള്ള മാങ്ങ എടുത്തതിനുശേഷം മിക്സിയുടെ ജാറിലേക്ക് ചെറിയ കഷണങ്ങളായി മുറിച്ചിടുക. ശേഷം അതിലേയ്ക്ക് പഞ്ചസാര കൂടി ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക. ഇനി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിനു നെയ്യ് ഒഴിച്ചതിന് പിന്നാലെ അതിലേക്ക് മാങ്ങ അരച്ചത് കൂടി ചേർത്തു നല്ലതുപോലെ വഴറ്റി യോജിപ്പിക്കുക. അതിനുശേഷം നട്സ് പൊടിച്ചത് ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് ഈയൊരു കൂട്ട് ഒഴിച്ചുകൊടുത്ത് അതൊന്ന് തണുത്ത് കഴിയുമ്പോൾ മുറിച്ച് കഴിക്കാവുന്നതാണ്.


