ചേനയുടെ ആരോഗ്യഗുണങ്ങൾ വളരെ വലുതാണ്. തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു.ചേനയിൽ ഡയോസ് ജെന്നിൻ അടങ്ങിയിട്ടുണ്ട്. ഇത് ന്യൂറോണുകളുടെ വളർച്ചയും പ്രവർത്തനം വർദ്ധിപ്പിക്കുന്നു.

മലയാളികളുടെ സദ്യയിൽ ഒഴിവാക്കാൻ പറ്റാത്ത പച്ചക്കറിയാണ് ചേന. ചേനയുടെ ആരോഗ്യഗുണങ്ങൾ വളരെ വലുതാണ്. തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു.ചേനയിൽ ഡയോസ് ജെന്നിൻ അടങ്ങിയിട്ടുണ്ട്. ഇത് ന്യൂറോണുകളുടെ വളർച്ചയും പ്രവർത്തനം വർദ്ധിപ്പിക്കുന്നു. അപ്പോൾ ഇന്നൊരു വെറൈറ്റി ചേന റെസിപ്പി ആവാം. തയ്യാറാക്കാം ചേന കൊണ്ടൊരു ചമ്മന്തി...

വേണ്ട ചേരുവകൾ...

ചേന ഒരു കഷണം
നാളികേരം ഒരു ചെറിയ കപ്പ്
പച്ചമുളക് രണ്ടെണ്ണം
തൈര് ഒരു ചെറിയ കപ്പ്
ഇഞ്ചി ഒരു പീസ്
ഉപ്പ് പാകത്തിന്
കറിവേപ്പില രണ്ടു തണ്ട്

തയ്യാറാക്കുന്ന വിധം...

ആദ്യം ചേന വൃത്തിയാക്കി നുറുക്കുക. ചേനയും, പച്ചമുളക്, ഇഞ്ചി, തൈര്, ഉപ്പ് ,നാളികേരം നന്നായി അരച്ചെടുക്കുക. നല്ലൊരു ടേസ്റ്റി ചമ്മന്തിയാണ്. അതേപോലെ നല്ല ആരോഗ്യപ്രദമാണ്...

തയ്യാറാക്കിയത് : ശുഭ

Asianet News Live | VS@100 | VS Achuthanandan Birthday | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News