നാലുമണി പലഹാരമായി കൊഴുക്കട്ട നമ്മൾ തയ്യാറാക്കാറുണ്ട്. ഇനി മുതൽ കൊഴുക്കട്ട ഈ രീതിയിൽ തയ്യാറാക്കൂ...

നാടൻ പലഹാരങ്ങൾ ആണ്‌ ചായയുടെ കൂടെ കഴിക്കാൻ എങ്കിൽ അതിൽ ഏറ്റവും ബെസ്റ്റാണ് കൊഴുക്കട്ട. അതും ഒരു തുള്ളി എണ്ണ ഇല്ലാതെ ആവിയിൽ വേവിക്കുന്ന പലഹാരം..തനി നാടൻ രീതിയിൽ കൊഴുക്കട്ട ഇങ്ങനെ തയ്യാറാക്കാം 

വേണ്ട ചേരുവകൾ...

അരിപൊടി 2 കപ്പ് 
ഉപ്പ് 1 സ്പൂൺ 
ചൂട് വെള്ളം 2 ഗ്ലാസ് 
ശർക്കര 250 ഗ്രാം 
തേങ്ങ 2 കപ്പ് 
ഏലയ്ക്ക 1 സ്പൂൺ

തയ്യാറാക്കുന്ന വിധം...

ഒരു കലത്തിൽ കുറച്ച് വെള്ളം വെച്ച് വെള്ളം നന്നായി തിളയ്ക്കുമ്പോൾ അതിലേക്ക് അരിപ്പൊടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് കുഴച്ചെടുത്ത് 20 മിനിറ്റ് മാറ്റി വയ്ക്കുക.. അതിനുശേഷം അതിൽനിന്ന് ചെറിയ ഉരുളകളാക്കി എടുക്കുക... അതിനു മുന്നേ ശർക്കര ഒരു പാനിലേക്ക് ഒരുങ്ങുമ്പോൾ അതിലേക്ക് നാളികേരം ചേർത്ത് ഏലക്ക പൊടിയും ചേർത്ത് നന്നായി വഴറ്റിയെടുത്ത് നല്ല കുഴമ്പുപോലെ ആയി വരുമ്പോൾ അതിന് ഉരുട്ടിയെടുത്തിട്ടുള്ള മാവിന്റെ ഉള്ളിലേക്ക് നിറച്ച് ആവിയിൽ വേവിച്ചെടുക്കാം ഉപയോഗിക്കാവുന്നതാണ്.

തയ്യാറാക്കിയത്:
ജോപോൾ
തൃശ്ശൂർ

അമ്മച്ചിയുടെ തനി നാടന്‍ കൊഴുക്കട്ട | ഒരു കട്ടൻ ചായ കൂടി ഉണ്ടെങ്കിൽ സംഗതി ഉഷാർ | Kozhukattai Recipe

Read more സൂപ്പർ ചോക്ലേറ്റ് ഉണ്ണിയപ്പം ; ഈസി റെസിപ്പി

മഴയോട് മഴ |Rain| Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News