Asianet News MalayalamAsianet News Malayalam

ബ്രേക്ക്ഫാസ്റ്റിന് രുചികരമായ ഓട്സ് ദോശ ആയാലോ? ഈസി റെസിപ്പി

നമ്മുടെ ദെെനംദിന ഭക്ഷണത്തിൽ ഓട്സ് വിവിധ രൂപത്തിൽ ഉൾപ്പെടുത്താം. ഓട്സ് കൊണ്ട് ഇനി മുതൽ ദോശ തയ്യാറാക്കിയാലോ. വളരെ കുറച്ച് ചേരുവകൾ കൊണ്ട് രുചികരമായ ഓട്സ് ദോശ എളുപ്പം തയ്യാറാക്കാം. 
 

easy and tasty oats dosa recipe
Author
First Published Jan 14, 2024, 10:42 PM IST

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. പ്രാതലിന് നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ് ഓട്സ്. ഓട്‌സ് പോഷകപ്രദവും ആരോഗ്യകരവുമായ പ്രഭാതഭക്ഷണമായി വിദ​ഗ്ധർ പറയുന്നു. പ്രാതലിൽ ഓട്സ്  ഉൾപ്പെടുത്തുന്നത് ദിവസം മുഴുവൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തുക ചെയ്യുന്നു. അവയിൽ ബീറ്റാ ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്.

പ്രഭാതഭക്ഷണത്തിന് ദിവസവും ഓട്സ് കഴിക്കുമ്പോൾ വിശപ്പിനെയോ പോഷകാഹാരത്തെയോ ബാധിക്കാതെ ശരീരഭാരം, ഹോർമോൺ അസന്തുലിതാവസ്ഥ, രക്തത്തിലെ ഗ്ലൂക്കോസ് എന്നിവയുടെ അളവ് ഗണ്യമായി കുറയ്ക്കുന്നു.

നമ്മുടെ ദെെനംദിന ഭക്ഷണത്തിൽ ഓട്സ് വിവിധ രൂപത്തിൽ ഉൾപ്പെടുത്താം. ഓട്സ് കൊണ്ട് ഇനി മുതൽ ദോശ തയ്യാറാക്കിയാലോ. വളരെ കുറച്ച് ചേരുവകൾ കൊണ്ട് രുചികരമായ ഓട്സ് ദോശ എളുപ്പം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ...

ഓട്സ്                                            1 കപ്പ്
വെളളം                                     1 കപ്പ്
തക്കാളി                                   1 എണ്ണം ( ചെറുതായി അരി‍ഞ്ഞത്)
സവാള                                        1/2 
മുളകു പൊടി                        1/2 ടീ സ്പൂൺ
ജീരകം                                    1/2 ടീ സ്പൂൺ
ഉപ്പ്                                         ആവശ്യത്തിന്
മല്ലിയില                               ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ആദ്യം ഓട്സ് 30 മിനുട്ട് നേരം വെള്ളത്തിൽ കുതിർക്കാൻ ഇടുക. ശേഷം കുതിർത്ത ഓട്സ്, തക്കാളി, സവാള, ജീരകം, മുളകു പൊടി, ഉപ്പ് എന്നിവ ഒരുമിച്ച് ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ശേഷം ദോശ കല്ലിൽ പരത്തി ഉണ്ടാക്കി എടുക്കുക. 

മുരിങ്ങയില സൂപ്പറാണ്, ഈ രോ​ഗങ്ങൾ തടയും

 

 

Latest Videos
Follow Us:
Download App:
  • android
  • ios