Asianet News MalayalamAsianet News Malayalam

ഒരു വ്യത്യസ്ത ചീസ് ഓംലെറ്റ് ; ഈസി റെസിപ്പി

പ്രഭാതഭക്ഷണത്തിനും അല്ലെങ്കിൽ ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെ ലഘു ഭക്ഷണമായുമൊക്കെ ഓംലെറ്റ് കഴിക്കാറുണ്ട്. സ്ഥിരമായി ഉണ്ടാക്കുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായൊരു ഓംലെറ്റ് തയ്യാറാക്കിയാലോ. 

easy cheese omelette recipe rse
Author
First Published Jun 2, 2023, 8:39 PM IST

ഓംലെറ്റ് പ്രിയരാണ് നമ്മളിൽ പലരും. പ്രഭാതഭക്ഷണത്തിനും അല്ലെങ്കിൽ ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെ ലഘു ഭക്ഷണമായുമൊക്കെ ഓംലെറ്റ് കഴിക്കാറുണ്ട്. സ്ഥിരമായി ഉണ്ടാക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായൊരു ഓംലെറ്റ് തയ്യാറാക്കിയാലോ. ചീസും കാപ്‌സിക്കവും പാലുമൊക്കെ ചേർത്ത് ഓംലെറ്റ് തയ്യാറാക്കുന്നത് എങ്ങനെ എന്നതാണ് താഴേ പറയുന്നത്...

വേണ്ട ചേരുവകൾ...

സവാള                                              1 ചുവന്ന കാപ്‌സിക്കം
ബട്ടർ                                                 2 ടേബിൾ സ്പൂൺ
ചുവന്ന കാപ്‌സിക്കം                    1 എണ്ണം
മുട്ട                                                     3 എണ്ണം
പാൽ                                               2 ടേബിൾ സ്പൂൺ
ഉപ്പ്                                                    ആവശ്യത്തിന്
കുരുമുളകുപൊടി                       അര ടീസ്പൂൺ
ചീസ്                                             2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം ചെയ്യേണ്ടത് ഒരു പാനിൽ വെണ്ണയിട്ട് സവാളയും കാപ്‌സിക്കവും ചേർത്ത് നന്നായി വഴറ്റി എടുക്കുക. ഇവ വെന്തുകഴിഞ്ഞാൽ മറ്റൊരു പാത്രത്തിൽ പാലും മുട്ടയും അര ടീസ്പൂൺ ഉപ്പും കുരുമുളകുപൊടിയും ചേർത്ത് അടിച്ചുവയ്ക്കുക. പച്ചക്കറി വെന്തുകഴിഞ്ഞാൽ വാങ്ങിവയ്ക്കുക. ശേഷം വീണ്ടും അൽപം ബട്ടർ പാനിലേക്കിടുക. ഇതിലേക്ക് അടിച്ചുവച്ച മുട്ട മിശ്രിതം ചേർത്ത് രണ്ടുമിനിറ്റ് വെക്കുക. ഒരുഭാഗം വെന്തുവരുമ്പോൾ മറുവശം മറിച്ചിടുക. ഇരുവശവും വെന്തുകഴിഞ്ഞാൽ മുകൾഭാഗത്ത് ചീസ് ഇട്ടുകൊടുക്കാം. ഒരുവശത്തായി പച്ചക്കറിയും ഇടുക. ശേഷം രണ്ട് വശവും വേവിച്ചെടുക്കുക. ചീസ് നന്നായി ഉരുകി വരുമ്പോൾ തീ ഓഫ് ചെയ്ത് ചൂടോടെ കഴിക്കുക.

'ചിക്കൻ കഴിക്കുന്നത് കൊണ്ടുള്ള ഒരു ദോഷം' ; ലോകാരോഗ്യ സംഘടന പറയുന്നു...

 

Follow Us:
Download App:
  • android
  • ios