മുരിങ്ങയ്ക്കായും ചക്കക്കുരുവും കൊണ്ടൊരു സ്പെഷ്യൽ മാങ്ങ കറി. വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്...

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ചോറിനൊപ്പം കഴിക്കാൻ ഒരു സ്പെഷ്യൽ തനിനാടൻ കറി ആയാലോ?. മുരിങ്ങയ്ക്കായും ചക്കക്കുരുവും കൊണ്ടൊരു സ്പെഷ്യൽ മാങ്ങ കറി. 

വേണ്ട ചേരുവകൾ 

  • 1.മുരിങ്ങയ്ക്ക 3 എണ്ണം കഷ്ണങ്ങൾ ആക്കിയത് 
  • 2.ചക്കക്കുരു തോല് കളഞ്ഞത് 15 എണ്ണം
  • 3.മാങ്ങാ 2 എണ്ണം കഷ്ണങ്ങൾ ആക്കിയത് 
  • 4.പച്ച മുളക് 5 എണ്ണം 
  • 5.കറിവേപ്പില ആവശ്യത്തിന് 
  • 6.ഉപ്പ് ആവശ്യത്തിന് 
  • 7.മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
  • 8. വെള്ളം 

അരപ്പിന് 

  • 1.തേങ്ങ ചിരവിയത് 1 കപ്പ്‌ 
  • 2.വെളുത്തുള്ളി 4 അല്ലി 
  • 3.ജീരകം 1/2 ടീസ്പൂൺ
  • 4.വെള്ളം അരയ്ക്കാൻ വേണ്ടത് 

കടുക് താളിക്കാൻ 

  • 1.കൊച്ചുള്ളി അരിഞ്ഞത് 4 എണ്ണം 
  • 2.വറ്റൽ മുളക് 3 എണ്ണം 
  • 3.കറിവേപ്പില 
  • 4.വെളിച്ചെണ്ണ 
  • 5.കടുക് 
  • 6.കാശ്മീരി ചില്ലി പൌഡർ 1 ടീസ്പൂൺ
  • 7.മഞ്ഞൾ പൊടി 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം 

ഒരു മൺചട്ടിയിലേക്ക് ഒന്ന് മുതൽ എട്ട് വരെയുള്ള ചേരുവകൾ ചേർത്ത് അടുപ്പത്തു വെച്ച് വേവിച്ചു എടുക്കുക.
എല്ലാം നന്നായി വെന്തു കഴിയുമ്പോൾ അരപ്പിനുള്ള ഒന്ന് മുതൽ നാല് വരെയുള്ള ചേരുവകൾ നന്നായി അരച്ച് ഈ വെന്ത മുരിങ്ങയ്ക്ക ചക്കക്കുരു കൂട്ടിലേക്ക് ചേർത്ത് അവസാനം കടുക് താളിച്ചതും കൂടെ ചേർത്തു ഇളക്കിയാൽ ഗുണവും രുചിയും ഉള്ള ഒരു നല്ല ഒഴിച്ചു കൂട്ടാൻ തയ്യാർ.

മുരിങ്ങപ്പൂവ് കൊണ്ട് തനിനാടൻ കറി ; റെസിപ്പി

Chakkakuru Manga Muringakka Curry|Healthy Drumstick Jackfruit Seed Curry|Mango Curry #healthy #tasty