പപ്പായയിൽ പൊട്ടാസ്യം, നാരുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്‌. ഇത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു. 

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് പപ്പായ. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവ പപ്പായയിൽ അടങ്ങിയിരിക്കുന്നു. രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് കൂടുതൽ ഗുണങ്ങൾ നൽകുമെന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. 

ഫെെബർ കൂടുതലും അത് പോലെ കലോറി കുറഞ്ഞതുമായ പഴമാണ് പപ്പായ. അത് കൊണ്ട് തന്നെ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. പപ്പായയിൽ പൊട്ടാസ്യം, നാരുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്‌. ഇത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു. ഈ പോഷകങ്ങൾ കൊളസ്ട്രോളിൻ്റെ അളവ് സാധാരണ നിലയിലാക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. 

കുറഞ്ഞ പഞ്ചസാരയും ഉയർന്ന നാരുകളുമുള്ള പപ്പായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നതിലൂടെ ഹൈപ്പർടെൻഷൻ തടയുന്നു. 

പപ്പായയിലെ സ്വാഭാവിക എൻസൈമുകളും ആൻ്റിഓക്‌സിഡൻ്റുകളും ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും ചുളിവുകൾ തടയാനും ചർമ്മത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. 

മലബന്ധ പ്രശ്നമുള്ളവർ ദിവസവും ഒരു ബൗൾ പപ്പായ കഴിക്കുന്നത് ശീലമാക്കുക. വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് ദഹനത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുക ചെയ്യുന്നു. രാവിലെ പപ്പായ കഴിക്കുന്നത് വയറിൻ്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ ആരംഭിക്കാൻ സഹായിക്കും.

പപ്പായയിലെ ലൈക്കോപീൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുകയും ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ക്യാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മറ്റൊരു കാര്യം പപ്പായയിലെ കരോട്ടിൻ ആർത്തവം ക്യത്യമായി വരുന്തിന് സ​ഹായിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. 

Read more തിരിച്ചറിയാം ലിവർ സിറോസിസിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ...

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.