സിറോസിസിന്റെ പ്രധാന കാരണം മദ്യപാനം തന്നെയാണ്. എന്നാൽ മദ്യപിക്കുന്ന എല്ലാവർക്കും സിറോസിസ് വരണമെന്നില്ല. ദീര്‍ഘകാലമായുള്ള അമിത മദ്യപാനം രോഗ സാധ്യത കൂട്ടാം. അതുപോലെ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധ കരളിലെ ഇൻഫ്ലമേഷനും പിന്നീട് സിറോസിസിനും കാരണമാകാം.

കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. സിറോസിസിന്റെ പ്രധാന കാരണം മദ്യപാനം തന്നെയാണ്. എന്നാൽ മദ്യപിക്കുന്ന എല്ലാവർക്കും സിറോസിസ് വരണമെന്നില്ല. ദീര്‍ഘകാലമായുള്ള അമിത മദ്യപാനം രോഗ സാധ്യത കൂട്ടാം. അതുപോലെ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധ കരളിലെ ഇൻഫ്ലമേഷനും പിന്നീട് സിറോസിസിനും കാരണമാകാം. 

Add Asianetnews as a Preferred SourcegooglePreferred

ആരംഭഘട്ടത്തിൽ സിറോസിസ് യാതൊരു ലക്ഷണങ്ങളും കാണിക്കുകയില്ല. രോഗം കൂടുന്നതനുസരിച്ചു ക്ഷീണം, വിശപ്പില്ലായ്മ, വയറ്റിൽ അസ്വസ്ഥത, ഭാരം കുറയുക എന്നീ സൂചനകള്‍ കാണിച്ചേക്കാം. സിറോസിസ് ഗുരുതരമാകുമ്പോൾ കാലിൽ നീര്, വയറ്റിൽ വെള്ളം കെട്ടുക, ചർമത്തിൽ ചുവന്ന പാടുകൾ, മഞ്ഞപ്പിത്തം അഥവാ ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം കാണപ്പെടുക, കറുത്ത മലം പോകുക, അബോധാവസ്ഥ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.

ലിവർ സിറോസിസ് മൂലം അടിവയറ്റിൽ ദ്രാവകം അഥവാ ഫ്ലൂയ്ഡ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് അസൈറ്റ്സ് എന്നറിയപ്പെടുന്നു. ഇത് വയറിലെ വീക്കത്തിലേക്കും അസ്വസ്ഥതയിലേക്കും നയിക്കുന്നു. ഇത് മൂലം പലപ്പോഴും വയറിന്‍റെ വലുപ്പത്തിൽ പ്രകടമായ വർധനവും കാണപ്പെടാം. കാലിലും ഉപ്പൂറ്റിയിലും പാദങ്ങളിലും ഫ്ലൂയ്ഡ് കെട്ടിക്കിടന്ന് വീക്കം ഉണ്ടാകുന്നതും ലിവർ സിറോസിസിന്റെ ലക്ഷണാണ്. വയറിന്‍റെ വലത്തു മുകളിലായി വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നതും ഒരു സൂചനയാകാം. സിറോസിസ് മൂലം വെരിക്കസ് പോലുള്ള സങ്കീർണതകൾക്കും കാരണമാകും. ചർമ്മത്തിലെ തുടർച്ചയായ ചൊറിച്ചിലും ചിലപ്പോള്‍ ലിവര്‍ സിറോസിസിന്‍റെ ലക്ഷണമാകാം. ലിവര്‍ സിറോസിസ് ഉള്ള വ്യക്തികൾക്ക് ചെറിയ മുറിവുകളിൽ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തസ്രാവവും അനുഭവപ്പെടാം. ചിലരില്‍ ഓക്കാനവും ഛർദിയും ഉണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ഭ​ക്ഷണങ്ങൾ

youtubevideo