നാം കഴിക്കുന്ന ഭക്ഷണത്തിന് ശരീരത്തിന്‍റെ മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യവും സംരക്ഷിക്കാനാകും. ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഭക്ഷണക്രമത്തില്‍ ഒരല്‍പ്പം ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. 

ശരീരത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ ഏതു തരം ഭക്ഷണവും കഴിക്കാന്‍ നാം തയ്യാറാവും. എന്നാല്‍ നാം കഴിക്കുന്ന ഭക്ഷണത്തിന് ശരീരത്തിന്‍റെ മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യവും സംരക്ഷിക്കാനാകും. 

ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഭക്ഷണക്രമത്തില്‍ ഒരല്‍പ്പം ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഒന്ന്...

ഒലീവ് ഓയില്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമായ ഒലീവ് ഓയിലില്‍ വിറ്റാമിനുകളായ എ, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഒലീവ് ഓയില്‍ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു. അതിനാല്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

രണ്ട്...

ബ്രൊക്കോളി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ബ്രൊക്കോളി. വിറ്റാമിന്‍ എ, ബി, സി എന്നിവ അടങ്ങിയ ബ്രൊക്കോളി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

മൂന്ന്...

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒരു പഴമാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി1, ബി2, ബി3, ബി6, സി, ഇ, കെ എന്നിവയാൽ സമ്പന്നമായ അവക്കാഡോ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഏത് തരത്തിലുള്ള കാലാവസ്ഥയിലും ചർമ്മത്തിന് ആവശ്യമായ ജലാംശം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത മോയ്‌സ്ചുറൈസറായി അവക്കാഡോ പ്രവര്‍ത്തിക്കും. ഇത് ചര്‍മ്മം വരണ്ടുപോകുന്നത് തടയുന്നു. അവക്കാഡോയ്ക്ക് എണ്ണ ഉത്പ്പാദിപ്പിക്കാനുള്ള കഴിവുണ്ട്. ഒപ്പം അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകൾ സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. 

നാല്...

ഗ്രേപ്പ് ഫ്രൂട്ട് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ സ്വാഭാവികമായ രീതിയിൽ ചർമ്മത്തിന് ജലാംശം നൽകുകയും, ചർമ്മത്തിലെ വരൾച്ച, കറുത്ത പാടുകൾ എന്നിവയെ അകറ്റുകയും ചെയ്യുന്നു. അതിനാല്‍ ഗ്രേപ്പ് ഫ്രൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. 

അഞ്ച്...

ധാരാളം പോഷക​​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിൻ എ, സി, കെ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇവയെല്ലാം ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും. അതിനാല്‍ ദിവസവും ക്യാരറ്റ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇത് ചർമ്മത്തിലെ കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താനും ചുളിവുകളെ തടയാനും സഹായിക്കും. 

ആറ്... 

ബദാം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ അടങ്ങിയ ബദാം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവ സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. കൂടാതെ ചർമ്മത്തെ തിളക്കമാർന്നതായി നിലനിർത്താന്‍ ഇവ സഹായിക്കും. 

Also Read: താരന്‍ അകറ്റാന്‍ അടുക്കളയിലെ ഈ മൂന്ന് ചേരുവകള്‍ മാത്രം മതി; വീഡിയോ