Asianet News MalayalamAsianet News Malayalam

കാബേജ് കഴിക്കുന്നത് കൊണ്ട് ഈ മാരകരോഗത്തെ പ്രതിരോധിക്കാം...

പലപ്പോഴും പോഷകങ്ങളുടേയും മറ്റ് അവശ്യഘടകങ്ങളുടേയും കുറവ് മൂലമോ, ആവശ്യമായ വ്യായാമം ചെയ്യാത്തത് മൂലമോ ഒക്കെയാകാം നമ്മള്‍ രോഗങ്ങള്‍ക്ക് അടിമയായി മാറുന്നത്. അതായത് ഭക്ഷണമുള്‍പ്പെടെ, നിത്യജീവിതത്തില്‍ നമ്മള്‍ പുലര്‍ത്തുന്ന ശീലങ്ങളെല്ലാം അത്രമാത്രം പ്രധാനമാണെന്ന്. ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു പുതിയ റിപ്പോര്‍ട്ടിനെക്കുറിച്ചാണ് ഇനി പറയുന്നത്
 

eating cabbage can resist non alcoholic fatty liver disease
Author
Texas, First Published Feb 8, 2020, 10:20 PM IST

മോശം ജീവിതശൈലികളുടെ ഭാഗമായി ധാരാളം അസുഖങ്ങള്‍ ഇന്ന് നമുക്കിടയില്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും പോഷകങ്ങളുടേയും മറ്റ് അവശ്യഘടകങ്ങളുടേയും കുറവ് മൂലമോ, ആവശ്യമായ വ്യായാമം ചെയ്യാത്തത് മൂലമോ ഒക്കെയാകാം നമ്മള്‍ രോഗങ്ങള്‍ക്ക് അടിമയായി മാറുന്നത്. അതായത് ഭക്ഷണമുള്‍പ്പെടെ, നിത്യജീവിതത്തില്‍ നമ്മള്‍ പുലര്‍ത്തുന്ന ശീലങ്ങളെല്ലാം അത്രമാത്രം പ്രധാനമാണെന്ന്. 

ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു പുതിയ റിപ്പോര്‍ട്ടിനെക്കുറിച്ചാണ് ഇനി പറയുന്നത്. ഒരുകൂട്ടം അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ നിഗമനങ്ങള്‍ 'ഹെപ്പറ്റോളജി' എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ അടുത്തിടെ വരികയുണ്ടായി. 

വളരെ ശ്രദ്ധേയമായ പല വിവരങ്ങളും ഈ പഠനറിപ്പോര്‍ട്ടിലടങ്ങിയിട്ടുണ്ട്. അവയിലൊന്ന് കാബേജിന്റെ ഒരു സുപ്രധാന ഗുണത്തെക്കുറിച്ചായിരുന്നു. കാബേജില്‍ അടങ്ങിയിരിക്കുന്ന 'ഇന്‍ഡോള്‍' എന്ന പദാര്‍ത്ഥം 'നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍' രോഗത്തെ ചെറുക്കുമെന്നായിരുന്നു ഗവേഷകരുടെ കണ്ടെത്തല്‍. കാബേജ് മാത്രമല്ല കോളിഫ്‌ളവര്‍, കുഞ്ഞന്‍ കാബേജ് എന്നറിയപ്പെടുന്ന 'Brussels Sprouts' എന്നിവയെല്ലാം ഇക്കാര്യത്തില്‍ ഒരുപോലെയാണത്രേ. 

ഫാറ്റി ലിവര് രോഗത്തെക്കുറിച്ച് ഏറെയൊന്നും പറയേണ്ടതില്ല. പുതിയ കാലത്ത് ഇതെക്കുറിച്ച് അറിയാത്തവര്‍ കുറവാണ്. ഫാറ്റി ലിവര്‍ രോഗം തന്നെ രണ്ട് തരമാണ്. ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗവുമുണ്ട് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗവുമുണ്ട്. രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടതിനെ ചെറുക്കാനാണ് കാബേജ് സഹായകമാകുന്നത്. സമയത്തിന് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണത്തിന് വരെ ഇടയാക്കുന്ന തരത്തിലേക്ക് വഷളാകുന്ന കരള്‍രോഗം കൂടിയാണിത്. എന്തായാലും ഈ പഠനത്തിലൂടെ വളരെ പ്രധാനപ്പെട്ട ഒരു വിവരമാണ് ഗവേഷകര്‍ പങ്കുവച്ചിരിക്കുന്നത്. അപ്പോഴിനി, ഇഷ്ടമല്ലെങ്കില്‍ അല്‍പം കാബേജൊക്കെ കഴിച്ചുതുടങ്ങാം, അല്ലേ?

Follow Us:
Download App:
  • android
  • ios