Asianet News MalayalamAsianet News Malayalam

എരിവുള്ള ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

എരിവുള്ള ഭക്ഷണങ്ങൾ അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയിലൂടെ കടന്നു പോകുമ്പോൾ തീഷ്ണത മൂലം ആന്തരികാവയവങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നാം അറിയാതെ പോകുന്നു. അതിന് കാരണം ഈ അവയവങ്ങൾക്കൊന്നും സംവേദനക്ഷമത ഇല്ല എന്നതാണ്. സ്ഥിരമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വേദനയ്ക്കും ആമാശയശ്രവണങ്ങൾക്കും കാരണമായിത്തീരും.

Eating Spicy Food Be Harmful to Your Health
Author
Trivandrum, First Published Jun 17, 2019, 9:13 PM IST

എരിവില്ലെങ്കിൽ ചിലർക്ക് ഭക്ഷണം കഴിക്കാൻ അൽപം ബുദ്ധിമുട്ടാണ്. സ്ഥിരമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവരുണ്ട്. എരിവ് കിട്ടാൻ വറ്റൽമുളക്, പച്ചമുളക്, കാന്താരി മുളക്, കുരുമുളക് എന്നിവയാണ് പ്രധാനമായി ചേർക്കാറുള്ളത്. എരിവ് അധികം ആയാൽ അത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. 

എരിവുള്ള ഭക്ഷണങ്ങൾ അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയിലൂടെ കടന്നു പോകുമ്പോൾ തീഷ്ണത മൂലം ആന്തരികാവയവങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നാം അറിയാതെ പോകുന്നു. 
അതിന് കാരണം ഈ അവയവങ്ങൾക്കൊന്നും സംവേദനക്ഷമത ഇല്ല എന്നതാണ്. സ്ഥിരമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വേദനയ്ക്കും ആമാശയശ്രവണങ്ങൾക്കും കാരണമായിത്തീരും.

 മാത്രമല്ല, എരിവുള്ള ഭക്ഷണങ്ങൾ ദഹനത്തെ തടസപ്പെടുത്തുന്നതിനാൽ, ഇങ്ങനെയുള്ള ഭക്ഷണം ദഹിക്കാൻ കൂടുതൽ സമയം വേണ്ടി വരികയും ചെയ്യും. വറ്റൽമുളക് അധികമായി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണ് അച്ചാർ. മാങ്ങ, നാരങ്ങ, നെല്ലിക്ക, ഇഞ്ചി എന്നിവ ഉപയോഗിച്ച് പലവിധ അച്ചാറുകൾ ലഭ്യമാണ്. 

ഇന്ന് സാർവത്രികമായി ഉപയോഗിക്കുന്ന അച്ചാറുകൾ, അധിക അളവിൽ ഭക്ഷണം കഴിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അച്ചാറുകൾ ദഹനത്തെ തടസ്സപ്പെടുത്തുന്നതു കൂടാതെ, ഭക്ഷണത്തിന്റെ അളവ് അധികമാക്കുക കൂടി ചെയ്യുമ്പോൾ, ദഹനേന്ദ്രിയങ്ങള്‍ക്ക്  അത് ബുദ്ധിമുട്ടുണ്ടാക്കുന്നു. 

അച്ചാറുകൾ ഒഴിവാക്കുക, അല്ലെങ്കിൽ പച്ചമുളകു കൊണ്ടുള്ള അച്ചാറുകൾ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക. 
ഇഞ്ചി ചേർത്തുള്ള അച്ചാറുകള്‍ മിതമായ അളവിൽ ഉപയോഗിക്കുന്നത് ദഹനത്തിനും നല്ലതാണ്. കുട്ടികൾക്ക് അധികം എരിവ് ഭക്ഷണങ്ങൾ കൊടുത്ത് ശീലിപ്പിക്കരുത്. ഭാവിയിൽ മറ്റ് രോ​ഗങ്ങൾ പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്. 
 

Follow Us:
Download App:
  • android
  • ios