ചർമ്മത്തിലെ കൊളാജൻ വർദ്ധിപ്പിക്കാൻ കഴിയുന്ന പഴങ്ങൾ
കൊളാജൻ ഉൽപാദനം കുറയുന്നത് മൂലമാണ് പലപ്പോഴും മുഖത്ത് ചുളിവുകളും വരകളും വീഴുന്നത്. ഇത്തരത്തില്‍ മുഖത്തെ ചുളിവുകള്‍ അകറ്റി, ചർമ്മം തൂങ്ങാനുള്ള സാധ്യതയെ കുറയ്ക്കാന്‍ കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്.

ചർമ്മത്തിലെ കൊളാജൻ വർദ്ധിപ്പിക്കാൻ കഴിയുന്ന പഴങ്ങൾ
ചർമ്മത്തിലെ കൊളാജൻ വർദ്ധിപ്പിക്കാൻ കഴിയുന്ന പഴങ്ങൾ
സിട്രസ് പഴങ്ങള്‍
ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ വിറ്റാമിന്‍ സി അടങ്ങിയ സിട്രസ് പഴങ്ങള്‍ കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ഇത്തരം പഴങ്ങള്‍ കഴിക്കുന്നത് ചര്‍മ്മത്തിലെ ഇലാസ്തികത നിലനിര്‍ത്തി ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും.
കിവി
വിറ്റാമിന്‍ സി അടങ്ങിയ കിവിയും കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും.
ബെറി പഴങ്ങള്‍
സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും കൊളാജൻ വര്‍ധിപ്പിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.
പപ്പായ
വിറ്റാമിന്‍ സി അടങ്ങിയ പപ്പായയും കൊളാജൻ വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
മാതളം
മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ മാതളം ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന് നല്ലതാണ്.
ആപ്പിള്‍
വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റകളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും കൊളാജൻ ഉല്‍പാദിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.