മുട്ടുവേദനയും സന്ധിവേദനയും കുറയ്ക്കാൻ സഹായിക്കുന്ന ആന്‍റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങളെ പരിചയപ്പെടാം. 

മുട്ടുവേദനയും സന്ധിവേദനയും സാധാരണയായി സന്ധിവാതം മൂലമാണ് ഉണ്ടാകുന്നത്. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുന്നത് സന്ധിവാതം മൂലമുള്ള വിഷമതകളെ ലഘൂകരിക്കാന്‍ സഹായിക്കും. അത്തരത്തില്‍ മുട്ടുവേദനയും സന്ധിവേദനയും കുറയ്ക്കാൻ സഹായിക്കുന്ന ആന്‍റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മുട്ടുവേദനയും സന്ധിവേദനയും കുറയ്ക്കാൻ സഹായിക്കും. ഇതിനായി പയറുവര്‍ഗങ്ങളും സോയാ ഉല്‍പ്പന്നങ്ങളും മുട്ടയും ചിക്കനും പാലുമൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

2. കൊളാജന്‍ ഭക്ഷണങ്ങള്‍

കൊളാജന്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നതും സന്ധികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിനായി മത്സ്യം, മുട്ട, പാലുൽപ്പന്നങ്ങൾ, ഓറഞ്ച്, കിവി, ബെറിപ്പഴങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

3. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍

ഫാറ്റി ഫിഷ്, ഫ്ലക്സ് സീഡ്, ചിയ സീഡ്, വാള്‍നട്സ് തുടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും സന്ധികളുടെ ആരോഗ്യത്തിന് നല്ലതാണ്.

4. വിറ്റാമിന്‍ സി, ഇ, സിങ്ക്, മഗ്നീഷ്യം

വിറ്റാമിന്‍ സി, ഇ, സിങ്ക്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും സന്ധികളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി സിട്രസ് പഴങ്ങള്‍, ബെറി പഴങ്ങള്‍, ബെല്‍ പെപ്പര്‍, നട്സ്, സീഡുകള്‍, മുഴുധാന്യങ്ങള്‍, ഇലക്കറികള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

5. ആന്‍റി ഇൻഫ്ലമേറ്ററി സുഗന്ധവ്യഞ്ജനങ്ങള്‍

മഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി, ഗ്രാമ്പൂ, കറുവാപ്പട്ട തുടങ്ങിയ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സന്ധികളുടെ ആരോഗ്യത്തിന് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.