ചിലപ്പോള്‍ ഭക്ഷണത്തിലൂടെ കൃത്യമായ ഊർജ്ജം ലഭിച്ചാല്‍ ക്ഷീണം മാറിയേക്കാം. അത്തരം ക്ഷീണം അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഊർജ്ജം നൽകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

എപ്പോഴും ക്ഷീണമാണോ? പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. ചിലപ്പോള്‍ ഭക്ഷണത്തിലൂടെ കൃത്യമായ ഊർജ്ജം ലഭിച്ചാല്‍ ക്ഷീണം മാറിയേക്കാം. അത്തരം ക്ഷീണം അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഊർജ്ജം നൽകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Add Asianetnews as a Preferred SourcegooglePreferred

1. ഓട്സ് 

കാര്‍ബോഹൈട്രേറ്റും ഫൈബറും ധാരാളം അടങ്ങിയ ഓട്സ് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും. 

2. വാഴപ്പഴം 

കാര്‍ബോഹൈട്രേറ്റിന്‍റെ മികച്ച ഉറവിടമായ വാഴപ്പഴം കഴിക്കുന്നതും ശരീരത്തിന് നല്ല ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. 

3. ബദാം 

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഫൈബറും മറ്റ് വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ബദാം കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും. 

4. ചീര 

അയേണിന്‍റെ മികച്ച ഉറവിടമാണ് ചീര. അയേണിന്‍റെ കുറവു മൂലമുള്ള ക്ഷീണവും വിളര്‍ച്ചയും തടയാന്‍ ചീര കഴിക്കാം. 

5. മുട്ട 

പ്രോട്ടീനും അമിനോ ആസിഡും ധാരാളം അടങ്ങിയ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. 

 6. ഈന്തപ്പഴം 

വിറ്റാമിനുകളും ധാതുക്കളും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും ശരീരത്തിന് വേണ്ട എന്‍ര്‍ജി ലഭിക്കാന്‍ സഹായിക്കും. 

7. പയറുവര്‍ഗങ്ങള്‍

പ്രോട്ടീനും അയേണും വിറ്റാമിനുകളായ ബി, സി, ഇ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും. 

8. മധുരക്കിഴങ്ങ് 

ഫൈബറും കാര്‍ബോയും അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും എനര്‍ജി ലഭിക്കാന്‍ ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഭക്ഷണത്തില്‍ ഒലീവ് ഓയില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

youtubevideo